മംഗളൂരൂ സ്‌ഫോടനം; പ്രതികള്‍ ട്രയല്‍ നടത്തിയെന്ന് എന്‍ഐഎ
മംഗളൂരൂ സ്‌ഫോടനം; പ്രതികള്‍ ട്രയല്‍ നടത്തിയെന്ന് എന്‍ഐഎ
Wednesday, November 23, 2022 12:07 PM IST
മംഗളൂരൂ: ഓട്ടോ സ്‌ഫോടനത്തിനു മുമ്പ് പ്രതികള്‍ ട്രയല്‍ നടത്തിയെന്ന് എന്‍ഐഎ. മുഖ്യമന്ത്രി ഷാരിഖിനെ ചോദ്യം ചെയ്തതില്‍നിന്നാണ് ഇക്കാര്യം വ്യക്തമായത്.

മംഗളൂരൂ സ്‌ഫോടനത്തിന് ഒരാഴ്ച മുമ്പ് ഷിമോഗയ്ക്ക് സമീപമുള്ള തുംഗ നദിക്കരയില്‍ ട്രയല്‍ നടത്തിയെന്നാണ് വിവരം.

സ്‌ഫോടനവുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ 18 ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ് തുടരുകയാണ്. മുഖ്യപ്രതി ഷാരിഖിന്‍റെ ബന്ധുവീടുകളില്‍ അടക്കമാണ് പരിശോധന നടക്കുന്നത്. കര്‍ണാടക ആഭ്യന്തര മന്ത്രിയും ഡിജിപിയും മംഗളൂരുവില്‍ എത്തി.


ഷാരിഖ് ബോംബ് ഘടിപ്പിച്ച ബാഗുമായി പോകുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അഞ്ചു ദിവസം ഇയാള്‍ ആലുവയില്‍ താമസിച്ചതായും പോലീസ് കണ്ടെത്തിയിരുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<