അ​ച്ച​ട​ക്ക​ലം​ഘ​നം ന​ട​ത്തു​ന്ന​വ​രെ വ​ച്ചു​പൊ​റു​പ്പി​ക്കി​ല്ല: ത​രൂ​രി​ന് താ​ക്കീ​തു​മാ​യി സ​തീ​ശ​ൻ
അ​ച്ച​ട​ക്ക​ലം​ഘ​നം ന​ട​ത്തു​ന്ന​വ​രെ വ​ച്ചു​പൊ​റു​പ്പി​ക്കി​ല്ല: ത​രൂ​രി​ന് താ​ക്കീ​തു​മാ​യി സ​തീ​ശ​ൻ
Tuesday, November 22, 2022 12:59 PM IST
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ സമാന്തര പ്രവര്‍ത്തനത്തിന് ആരെയും അനുവദിക്കില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. കോൺഗ്രസിനെ തകർക്കാനുള്ള അജണ്ട ആര് നടത്തിയാലും അനുവദിക്കില്ല. അച്ചടക്കലംഘനം നടത്തുന്നവരെ വച്ചു പൊറുപ്പിക്കില്ലെന്നും ശശി തരൂരിനുള്ള മുന്നറിയിപ്പായി സതീശൻ പറഞ്ഞു.

കോൺഗ്രസിൽ എല്ലാവർക്കും ഇടമുണ്ട്. ഒരുമിച്ചുള്ള നേതൃത്വമാണ് വേണ്ടത്. ഇനി ഒരു വിഭാഗീയ നീക്കത്തിന് കോൺഗ്രസിന് ബാല്യമില്ല. സംഘടനാ കാര്യങ്ങളിൽ കെപിസിസി അധ്യക്ഷൻ പറയുന്നതിനപ്പുറം ഒന്നും പറയില്ല. മാധ്യമങ്ങൾ ഊതി വീർപ്പിച്ച ബലൂണല്ല ഞങ്ങൾ. സൂചി വീണാൽ പൊട്ടില്ലെന്നും സതീശൻ പറഞ്ഞു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<