രാ​ജീ​വ് ഗാ​ന്ധി വ​ധം: കോ​ൺ​ഗ്ര​സ് പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി നൽകും
രാ​ജീ​വ് ഗാ​ന്ധി വ​ധം: കോ​ൺ​ഗ്ര​സ് പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി നൽകും
Tuesday, November 22, 2022 1:30 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ളെ വി​ട്ട​യ​ച്ച കോ​ട​തി വി​ധി പു​നഃ​പ​രി​ശോ​ധി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു കോ​ണ്‍​ഗ്ര​സ് സു​പ്രീം​കോ​ട​തി​യി​ലേ​ക്ക്. കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വി​നു ശി​ക്ഷി​ക്ക​പ്പെ​ട്ട ന​ളി​നി ശ്രീ​ഹ​ര​നും ആ​ർ.​പി. ര​വി​ച​ന്ദ്ര​നും ഉ​ൾ​പ്പെ​ടെ ആ​റു​പേ​രെ മോ​ചി​പ്പി​ച്ചു​കൊ​ണ്ടു​ള്ള സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ​യാ​ണ് കോ​ണ്‍​ഗ്ര​സ് പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി ന​ൽ​കു​ന്ന​ത്.


ഈ​യാ​ഴ്ച ത​ന്നെ ഹ​ർ​ജി ഫ​യ​ൽ ചെ​യ്യു​മെ​ന്നാ​ണ് വി​വ​രം. നേരത്തെ, സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ കേ​ന്ദ്ര​സ​ർ​ക്കാ​ർ പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി ന​ൽ​കി​യി​രു​ന്നു. മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യെ വ​ധി​ച്ച കേ​സ് ആ​യ​തി​നാ​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വാ​ദം കേ​ൾ​ക്കാ​തെ സു​പ്രീം കോ​ട​തി വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത് ശ​രി​യാ​യി​ല്ലെ​ന്നാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ വാ​ദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<