സ​വ​ർക്കർ​ക്കെ​തി​രാ​യ രാ​ഹു​ലിന്‍റെ പ​രാ​മ​ർ​ശം; കേ​സെ​ടു​ത്ത് മ​ഹാ​രാ​ഷ്ട്ര പോ​ലീ​സ്
സ​വ​ർക്കർ​ക്കെ​തി​രാ​യ രാ​ഹു​ലിന്‍റെ പ​രാ​മ​ർ​ശം; കേ​സെ​ടു​ത്ത് മ​ഹാ​രാ​ഷ്ട്ര പോ​ലീ​സ്
Friday, November 18, 2022 2:51 PM IST
മും​ബൈ: വി.​ഡി. സ​വ​ർ​ക്ക​ർ​ക്കെ​തി​രാ​യ കോ​ൺ​ഗ്ര​സ് മു​ൻ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ്ര​സ്താ​വ​ന​യി​ൽ കേ​സെ​ടു​ത്ത് മ​ഹാ​രാ​ഷ്ട്ര പോ​ലീ​സ്. ശി​വ​സേ​ന ഷി​ൻ​ഡെ വി​ഭാ​ഗ​ത്തി​ന്‍റെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

രാ​ഹു​ൽ ഗാ​ന്ധി​യെ അ​റ​സ്റ്റ് ചെ​യ്യ​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​വ​ർ​ക്ക​റു​ടെ കൊ​ച്ചു​മ​ക​നും പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ പ്ര​സ്താ​വ​ന​യി​ൽ ഇ​പ്പോ​ഴും ഉ​റ​ച്ചു നി​ൽ​ക്കു​ക​യാ​ണ് കോ​ൺ​ഗ്ര​സ് നേ​ത്യ​ത്വം.

ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി മ​ഹാ​രാ​ഷ്ട്ര​യി​ൽ ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​നി​ടെ​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി സ​വ​ർ​ക്ക​ർ​ക്കെ​തി​രെ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. വി ​ഡി സ​വ​ർ​ക്ക​ർ എ​ഴു​തി​യ ക​ത്തി​ന്‍റെ പ​ക​ർ​പ്പ് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു പ​രാ​മ​ർ​ശം.


ബ്രി​ട്ടീ​ഷു​കാ​രോ​ട് സ​വ​ർ​ക്ക​ർ ക്ഷ​മ ചോ​ദി​ച്ചു എ​ന്നാ​യി​രു​ന്നു രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞ​ത്. സ​വ​ർ​ക്ക​ർ ജി ​എ​ഴു​തി​യ​താ​ണി​ത്. അ​ദ്ദേ​ഹം ക്ഷ​മ ചോ​ദി​ച്ച് എ​ഴു​തി​യ​താ​ണ്. ഈ ​ക​ത്തി​ൽ ഒ​പ്പു​വെ​ക്കു​മ്പോ​ൾ എ​ന്താ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ന​സ്സി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​ത് ഭ​യ​മാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന് ബ്രി​ട്ടീ​ഷു​കാ​രെ ഭ​യ​മാ​യി​രു​ന്നു എ​ന്നാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ​രാ​മ​ർ​ശം.

മ​ഹാ​ത്മാ​ഗാ​ന്ധി, ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു, സ​ർ​ദാ​ർ വ​ല്ല​ഭാ​യി പ​ട്ടേ​ൽ തു​ട​ങ്ങി​യ​വ​രൊ​ക്കെ വ​ർ​ഷ​ങ്ങ​ളോ​ളം ജ​യി​ലി​ൽ കി​ട​ന്നി​ട്ടു​ണ്ട്. പ​ക്ഷേ, അ​വ​രാ​രും ഇ​ങ്ങ​നെ​യൊ​രു ക​ത്ത് എ​ഴു​തി​യി​ല്ല​ല്ലോ എ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<