നാ​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ ഡ്രൈ​വ്; 517 പേ​ർ അ​റ​സ്റ്റി​ൽ
നാ​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ ഡ്രൈ​വ്; 517 പേ​ർ അ​റ​സ്റ്റി​ൽ
Monday, October 3, 2022 6:38 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ​ർ​ധി​ച്ചു വ​രു​ന്ന മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​വും ക​ട​ത്തും ത​ട​യു​ന്ന​തി​നാ​യി ആ​രം​ഭി​ച്ച നാ​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ ഡ്രൈ​വി​ൽ 517 പേ​ർ അ​റ​സ്റ്റി​ൽ. സെ​പ്റ്റം​ബ​ർ 16 മു​ത​ൽ ഒ​ക്ടോ​ബ​ർ ര​ണ്ട് വ​രെ​യു​ള്ള 17 ദി​വ​സ​ങ്ങ​ളി​ലാ​യി 507 ന​ർ​ക്കോ​ട്ടി​ക് കേ​സു​ക​ളും ര​ജി​സ്റ്റ​ർ ചെ​യ്തു.

മു​ഖ്യ​ന്ത്രി​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം എ​ക്സൈ​സാ​ണ് നാ​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ ഡ്രൈ​വ് ആ​രം​ഭി​ച്ച​ത്. 83 കി​ലോ ക​ഞ്ചാ​വ്, 166 ക​ഞ്ചാ​വ് ചെ​ടി​ക​ൾ, 787 ഗ്രാം ​എം​ഡി​എം​ഐ, 1393 ഗ്രാം ​മെ​ത്താം​ഫി​റ്റ​മി​ൻ, 8.4 ഗ്രാം ​എ​ൽ​എ​സ്ഡി സ്റ്റാ​മ്പ്, 55 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ൽ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു.

മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ലെ ആ​റ് പ്ര​ഖ്യാ​പി​ത കു​റ്റ​വാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ 209 പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.


സെ​പ്റ്റം​ബ​ർ 16ന് ​ആ​രം​ഭി​ച്ച നാ​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ ഡ്രൈ​വ് ഒ​ക്ടോ​ബ​ർ അ​ഞ്ച് വ​രെ തു​ട​രും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ ഓ​ഫീ​സു​ക​ളി​ലും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ൺ​ട്രോ​ൾ റൂം, ​മു​ഴു​വ​ൻ സ​മ​യം ഹൈ​വേ പെ​ട്രോ​ളിം​ഗ് ടീം, 2193 ​ന​ർ​ക്കോ​ട്ടി​ക് കു​റ്റ​വാ​ളി​ക​ളു​ടെ ഡാ​റ്റാ ബാ​ങ്ക് ത​യാ​റാ​ക്കി നി​രീ​ക്ഷി​ക്ക​ൽ, വി​ദ്യാ​ല​യ​ങ്ങ​ളു​ടെ പ​രി​സ​ര​ങ്ങ​ളി​ൽ പ്ര​ത്യേ​ക നി​രീ​ക്ഷ​ണം, അ​ന്ത​ർ​സം​സ്ഥാ​ന സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ളി​ലും ട്രെ​യി​നു​ക​ളി​ലും പ​രി​ശോ​ധ​ന തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<