വാളയാർ കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ട് പോക്സോ കോടതി
വാളയാർ കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ട് പോക്സോ കോടതി
Wednesday, August 10, 2022 3:55 PM IST
സ്വന്തം ലേഖകൻ
പാലക്കാട്: വാളയാർ പെൺകുട്ടികളുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ സമർപ്പിച്ച കുറ്റപത്രം പോക്സോ കോടതി തള്ളി. സിബിഐ തന്നെ കേസ് പുനരന്വേഷിക്കാൻ കോടതി ഉത്തരവിട്ടു. പെൺകുട്ടികളുടെ അമ്മയുടെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ സുപ്രധാന വിധി.

കോടതി നടപടിയില്‍ സന്തോഷമെന്ന് പെണ്‍കുട്ടികളുടെ അമ്മ പ്രതികരിച്ചു. സിബിഐ നല്‍കിയ കുറ്റപത്രം തെറ്റാണെന്ന് കണ്ടെത്തിയതിൽ ഒരുപാട് സന്തോഷം, ഇനി നടക്കുന്ന അന്വേഷണത്തില്‍, മക്കളുടേത് കൊലപാതകം തന്നെയെന്ന് കണ്ടെത്തണമെന്നാണ് ആവശ്യമെന്നും അമ്മ പ്രതികരിച്ചു.

സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ നേരത്തെ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ നിന്ന് വ്യത്യസ്തമായി ഒന്നുമില്ലായിരുന്നു. പെൺകുട്ടികളുടേത് ആത്മഹത്യ തന്നെയാണെന്നാണ് കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്. മരണത്തിന് മറ്റൊരു കാരണവും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.