വ്ലോഗർ റിഫ മെഹ്നുവിന്‍റെ ആത്മഹത്യ: ഭർത്താവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
വ്ലോഗർ റിഫ മെഹ്നുവിന്‍റെ ആത്മഹത്യ: ഭർത്താവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
Wednesday, August 10, 2022 1:52 PM IST
സ്വന്തം ലേഖകൻ
കൊച്ചി: വ്ലോഗർ റിഫ മെഹ്നുവിന്‍റെ ആത്മഹത്യയിൽ ഭർത്താവ് മെഹനാസ് മൊയ്ദുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സംഭവത്തിൽ ദുരൂഹത സംശയിക്കുന്നതായി ചൂണ്ടിക്കാട്ടി പോലീസ് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കോടതി നടപടി.

ജസ്റ്റീസ് ബെച്ചു കുര്യൻ തോമസാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതിക്കായി പോലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. മാനസികമായും ശാരീരികമായുമുള്ള പീഡനം റിഫയുടെ മരണത്തിനു കാരണമായതായാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

റിഫയുടേത് തൂങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. കഴുത്തിലെ അടയാളം തൂങ്ങിമരണം ശരിവയ്ക്കുന്നുവെന്നാണ് നിഗമനം. റിഫയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ താമരശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

കഴിഞ്ഞ മാര്‍ച്ച് ഒന്നിനു പുലര്‍ച്ചെയാണ് റിഫയെ ദുബായ് ജാഹിലിയയിലെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജനുവരിയിലാണ് റിഫ നാട്ടില്‍നിന്നു ദുബായിലേക്കു പോയത്. ദുബായ് കാരാമയില്‍ ഒരു പര്‍ദ ഷോപ്പിലായിരുന്നു ജോലി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.