ലോ​ക്കോ പൈ​ല​റ്റു​മാ​ർ​ക്ക് കോ​വി​ഡ്; ട്രെ​യി​ൻ ഓ​ടി​ക്കാ​ൻ ആ​ളി​ല്ലെ​ന്ന് റെ​യി​ൽ​വേ
ലോ​ക്കോ പൈ​ല​റ്റു​മാ​ർ​ക്ക് കോ​വി​ഡ്; ട്രെ​യി​ൻ ഓ​ടി​ക്കാ​ൻ ആ​ളി​ല്ലെ​ന്ന് റെ​യി​ൽ​വേ
Saturday, January 15, 2022 11:02 AM IST
ക​ണ്ണൂ​ർ: എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ൾ രാ​ത്രി​യി​ൽ റ​ദ്ദാ​ക്കി​യ​ത് ലോ​ക്കോ പൈ​ല​റ്റു​മാ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​തു മൂ​ലം. റെ​യി​ൽ​വെ അ​ധി​കൃ​ത​രാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പാ​ല​ക്കാ​ട് ഡി​വി​ഷ​നി​ൽ​നി​ന്ന് ശ​നി​യാ​ഴ്ച​യും ഞാ​യ​റാ​ഴ്ച​യു​മാ​യി സ​ർ​വീ​സ് ന​ട​ത്തേ​ണ്ട എ​ട്ട് ട്രെ​യി​നു​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.

നി​ല​വി​ൽ 50 ലോ​ക്കോ പൈ​ല​റ്റു​മാ​രു​ടെ കു​റ​വ് പാ​ല​ക്കാ​ട് ഡി​വി​ഷ​നി​ൽ ഉ​ണ്ട്. പാ​സ​ഞ്ച​ർ ഓ​ടി​ക്കേ​ണ്ട 57 ലോ​ക്കോ പൈ​ല​റ്റു​മാ​രു​ടെ​യും മെ​യി​ൽ വ​ണ്ടി​ക​ൾ ഓ​ടി​ക്കേ​ണ്ട 11 പേ​രു​ടെ​യും ഒ​ഴി​വു​ക​ൾ ഇ​തു​വ​രെ നി​ക​ത്തി​യി​ട്ടി​ല്ല. ഇ​തി​നൊ​പ്പ​മാ​ണ് കോ​വി​ഡ് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ച​ത്.

എ​ന്നാ​ൽ ട്രെ​യി​ൻ റ​ദ്ദ് ചെ​യ്ത വി​വ​ര​മ​റി​യാ​തെ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ എ​ത്തി​യ യാ​ത്ര​ക്കാ​ർ പെ​രു​വ​ഴി​യി​ലാ​കു​ന്ന അ​വ​സ്ഥ​യു​ണ്ടാ​യി. ട്രെ​യി​ൻ റ​ദ്ദാ​ക്കി​യ​ത് റെ​യി​ൽ​വേ അ​റി​യി​ച്ച​ത് രാ​ത്രി​യോ​ടെ​യാ​ണ്. അ​തി​നാ​ൽ, സ്ഥി​രം ട്രെ​യി​ൻ യാ​ത്ര​ക്കാ​രി​ൽ ഭൂ​രി​ഭാ​ഗ​വും ഇ​ത​റി​ഞ്ഞി​ല്ല.

റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി ട്രെ​യി​ൻ ഇ​ല്ലെ​ന്ന് അ​റി​ഞ്ഞ​തോ​ടെ പ​ല​രും ബ​സ് പി​ടി​ക്കാ​നു​ള്ള ഓ​ട്ട​ത്തി​ലാ​യി. പ​ല​രും സ​മ​യ​ത്ത് എ​ത്താ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ അ​വ​ധി​യും എ​ടു​ക്കേ​ണ്ടി വ​ന്നു. പ​ക​രം, സം​വി​ധാ​ന​മൊ​രു​ക്കാ​തെ പെ​ട്ടെ​ന്ന് ട്രെ​യി​നു​ക​ൾ റ​ദ്ദ് ചെ​യ്ത​തി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ യാ​ത്ര​ക്കാ​ർ പ്ര​തി​ഷേ​ധി ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ഷൊ​ർ​ണൂ​ർ-​ക​ണ്ണൂ​ർ പാ​സ​ഞ്ച​ർ (06023), ക​ണ്ണൂ​ർ-​ഷൊ​ർ​ണൂ​ർ പാ​സ​ഞ്ച​ർ (06024), ക​ണ്ണൂ​ർ-​മം​ഗ​ളൂ​രു പാ​സ​ഞ്ച​ർ (06477), മം​ഗ​ളൂ​രു-​ക​ണ്ണൂ​ർ പാ​സ​ഞ്ച ർ(06478), ​കോ​ഴി​ക്കോ​ട്-​ക​ണ്ണൂ​ർ പാ​സ​ഞ്ച​ർ(06481), ക​ണ്ണൂ​ർ-​ചെ​റു​വ​ത്തൂ​ർ പാ​സ​ഞ്ച​ർ (06469), ചെ​റു​വ​ത്തൂ​ർ-​മം​ഗ​ളൂ​രു പാ​സ​ഞ്ച​ർ (06491), മം​ഗ​ളൂ​രു-​കോ ഴി​ക്കോ​ട് എ​ക്സ്പ്ര​സ് (16610) എ​ന്നീ ട്രെ​യി​നു​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.