പോലീസും ഗ്രാമീണരും ഏറ്റുമുട്ടി നിരവധി പേർക്ക് പരിക്ക്
പോലീസും ഗ്രാമീണരും ഏറ്റുമുട്ടി നിരവധി പേർക്ക് പരിക്ക്
Saturday, January 15, 2022 2:41 AM IST
ഭൂവനേശ്വർ: ഒഡീഷയിൽ പോലീസും ഗ്രാമീണരും ഏറ്റുമുട്ടി നിരവധി പേർക്ക് പരിക്ക്.
ജഗത്സിംഗ്പൂർ ജില്ലയിലെ ധിങ്കിയ ഗ്രാമത്തിലാണ് സംഭവം. സ്റ്റീൽ പ്ലാന്‍റിനെതിരെ പ്രതിഷേധിച്ച ഗ്രാമീണർക്ക് നേരം പോലീസ് ബലപ്രയോഗം നടത്തിയതാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്.

അനുമതിയില്ലാതെ ഒത്തുകൂടിയെന്ന് ആരോപിച്ചായിരുന്നു പോലീസ് നടപടി. എന്നാൽ പ്രതിഷേധക്കാർ മോശമായി പെരുമാറിയതിനെ തുടർന്നാണ് ബലം പ്രയോഗിച്ചതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ നിരവധി ഗ്രാമീണർക്കും പോലീസുകാർക്കും പരിക്കുപറ്റി. ഇവരെ അടുത്തുള്ള മെഡിക്കൽ കോളജിലേക്ക് മാറ്റി. പരിക്കേറ്റ നാല് പോലീസുകാരുടെ നില ഗുരുതരമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.