സം​സ്ഥാ​ന​ത്ത് മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ പി​ടി​മു​റു​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്ന് ചെ​ന്നി​ത്ത​ല
സം​സ്ഥാ​ന​ത്ത് മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ പി​ടി​മു​റു​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്ന് ചെ​ന്നി​ത്ത​ല
Monday, December 6, 2021 7:49 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ ആ​ഴ​ത്തി​ല്‍ പി​ടി​മു​റു​ക്കി​രി​ക്കു​ക​യാ​ണെ​ന്ന് മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ല​ഹ​രി പാ​ര്‍​ട്ടി​ക​ള്‍ സം​സ്ഥാ​ന​ത്തു​ട​നീ​ളം പ​ട​ര്‍​ന്നു​പ​ന്ത​ലി​ച്ചി​രി​ക്കു​ന്നു എ​ന്ന​തി​ന്‍റെ തെ​ളി​വു​ക​ളാ​ണ് ഓ​രോ ദി​വ​സ​വും പു​റ​ത്തു​വ​രു​ന്ന​ത്. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ജാ​ഗ്ര​ത​ക്കു​റ​വാ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ പ​റ​ഞ്ഞു.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

സം​സ്ഥാ​ന​ത്ത് മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ ആ​ഴ​ത്തി​ല്‍ പി​ടി​മു​റു​ക്കി​രി​ക്കു​ക​യാ​ണ്. ഇ​തി​ന്‍റെ തെ​ളി​വു​ക​ളാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു വ​രു​ന്ന​തു. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ജാ​ഗ്ര​ത​ക്കു​റ​വാ​ണ് ഇ​തി​ന് കാ​ര​ണം. ല​ഹ​രി പാ​ര്‍​ട്ടി​ക​ള്‍ സം​സ്ഥാ​ന​ത്തു​ട​നീ​ളം പ​ട​ര്‍​ന്നു പ​ന്ത​ലി​ച്ചി​രി​ക്കു​ന്നു എ​ന്ന​തി​ന്‍റെ തെ​ളി​വു​ക​ളാ​ണ് ഓ​രോ ദി​വ​സ​വും പു​റ​ത്തു​വ​രു​ന്ന​ത്.

പൂ​വാ​റി​ലെ ദ്വീ​പ് റി​സോ​ര്‍​ട്ടി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം പി​ടി​കൂ​ടി​യ ല​ഹ​രി പാ​ര്‍​ട്ടി മ​ഞ്ഞു മ​ല​യു​ടെ ഒ​രു അ​റ്റം മാ​ത്ര​മാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ പൊ​ലീ​സും എ​ക്സൈ​സും ഒ​ത്തു​ക​ളി​ക്കു​ന്ന​തു​കൊ​ണ്ട് ല​ഹ​രി മാ​ഫി​യ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല.

കൊ​ച്ചി​യി​ല്‍ മോ​ഡ​ലു​ക​ളാ​യ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ദാ​രു​ണ മ​ര​ണം മ​യ​ക്കു​മ​രു​ന്നു സം​ഘ​ത്തി​ന്‍റെ അ​ഴി​ഞ്ഞാ​ട്ട​ത്തി​ന്‍റെ മ​റ്റൊ​രു ദു​ര​ന്ത ഫ​ല​മാ​ണ്. കൊ​ച്ചി​യി​ല്‍ ചൂ​താ​ട്ട കേ​ന്ദ്ര​ങ്ങ​ളും പ്ര​വ​ര്‍​ത്തി​ക്കു​ന്നു​വെ​ന്നാ​ണ് ഏ​റ്റ​വും ഒ​ടു​വി​ല്‍ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. പ​ലേ​ട​ത്തും നി​യ​മം ന​ട​പ്പാ​ക്കേ​ണ്ട പൊ​ലീ​സ് മേ​ധാ​വി​ക​ള്‍ ഇ​ത്ത​രം അ​ധോ​ലാ​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഭാ​ഗ​ഭാ​ക്കാ​വു​ന്നു എ​ന്ന ഞെ​ട്ടി​ക്കു​ന്ന വി​വ​ര​വും പു​റ​ത്തു വ​രു​ന്നു.

ക​ഴി​ഞ്ഞ അ​ഞ്ച​ര​വ​ര്‍​ഷ​മാ​യി കേ​ര​ളം ഭ​രി​ക്കു​ന്ന ഇ​ട​തു സ​ര്‍​ക്കാ​രി​ന്‍റെ ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ വീ​ഴ്ച​യാ​ണ് ഇ​ത്. പൊ​ലീ​സി​നെ ക്രി​മി​ന​ല്‍​വ​ത്ക്ക​രി​ക്കു​ക​യും പാ​ര്‍​ശ്വ​വ​ര്‍​ത്തി​ക​ളാ​ക്കി മാ​റ്റു​ക​യും ചെ​യ്ത​തി​ന്‍റെ പ​രി​ണി​ത​ഫ​ല​മാ​ണി​വ. ന​മ്മു​ടെ സ​മൂ​ഹ​ത്തെ കാ​ര്‍​ന്നു തി​ന്നു​ന്ന മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​ക്കെ​തി​രെ ഇ​നി​യെ​ങ്കി​ലും ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.