കോ​ൺ​ഗ്ര​സു​കാ​ർ ഇ​രു​ന്നും കി​ട​ന്നും നി​ര​ങ്ങി​യും ഭ​രി​ച്ചി​ട്ടും എ​ന്തു​ണ്ടാ​യി: എം.​എം മ​ണി
കോ​ൺ​ഗ്ര​സു​കാ​ർ ഇ​രു​ന്നും കി​ട​ന്നും നി​ര​ങ്ങി​യും ഭ​രി​ച്ചി​ട്ടും എ​ന്തു​ണ്ടാ​യി: എം.​എം മ​ണി
Monday, December 6, 2021 6:40 PM IST
ഇ​ടു​ക്കി: മു​ല്ല​പ്പെ​രി​യാ​ർ വി​ഷ​യ​ത്തി​ൽ കോ​ൺ​ഗ്ര​സ് സ​മ​ര​ങ്ങ​ൾ​ക്കെ​തി​രേ പ​രി​ഹാ​സ​വു​മാ​യി മു​ൻ മ​ന്ത്രി എം.​എം. മ​ണി. കോ​ൺ​ഗ്ര​സു​കാ​ർ ഇ​ത്ര​യും കാ​ലം ഇ​രു​ന്നും കി​ട​ന്നും നി​ര​ങ്ങി​യും ഭ​രി​ച്ചി​ട്ടും ചെ​യ്യേ​ണ്ട​ത് ചെ​യ്തി​ല്ലെ​ന്നാ​ണ് മ​ണി​യു​ടെ പ​രി​ഹാ​സം.

പ്ര​തി​പ​ക്ഷ നേ​താ​വ് വി​.ഡി. സ​തീ​ശ​ൻ ആ​ത്മാ​ർ​ത്ഥ​ത​യി​ല്ലാ​ത്ത ആ​ളാ​ണ്. ഇ​പ്പോ​ൾ സ​മ​ര​മി​രി​ക്കു​ന്ന ഇടുക്കി എം​പി ഡീ​ൻ കു​ര്യാ​ക്കോ​സും സ​തീ​ശ​നും വീ​ട്ടി​ൽ പോ​യി​രു​ന്നു സ​മ​രം ചെ​യ്താ​ൽ മ​തി​യെ​ന്നും എം.​എം. മ​ണി പ​റ​ഞ്ഞു.

മു​ല്ല​പ്പെ​രി​യാ​റിൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ത​മി​ഴ്നാ​ടി​ന് അ​നു​കൂ​ല​മാ​യ നി​ല​പാ​ടാ​ണ് എ​ന്നും സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കി പാ​തി​രാ​ത്രി​യി​ൽ ഡാം ​തു​റ​ക്കു​ന്ന​ ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി ശു​ദ്ധ പോ​ക്രി​ത്ത​ര​മാണെന്നും മ​ണി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.