മ​ദ്യ​പി​ച്ച് ക്ലാ​സ് മു​റി​യി​ൽ അ​ഴി​ഞ്ഞാ​ട്ടം; വി​ദ്യാ​ർ​ഥി​ക​ളെ സ്കൂ​ളി​ൽ നി​ന്നും പു​റ​ത്താ​ക്കി
മ​ദ്യ​പി​ച്ച് ക്ലാ​സ് മു​റി​യി​ൽ അ​ഴി​ഞ്ഞാ​ട്ടം; വി​ദ്യാ​ർ​ഥി​ക​ളെ സ്കൂ​ളി​ൽ നി​ന്നും പു​റ​ത്താ​ക്കി
Monday, December 6, 2021 3:27 PM IST
കു​ർ​ണൂ​ൽ: ക്ലാ​സ് മു​റി​യി​ൽ മ​ദ്യ​പി​ച്ച് നൃ​ത്തം ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ളെ സ്കൂ​ളി​ൽ നി​ന്നും പു​റ​ത്താ​ക്കി. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ കു​ർ​ണൂ​ൽ ജി​ല്ല​യി​ലെ ഒ​രു സ​ർ​ക്കാ​ർ സ്കൂ​ളി​ലാ​ണ് എ​ട്ട്, ഒ​ൻ​പ​ത് ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് സ്കൂ​ളി​ൽ നി​ന്നും പു​റ​ത്താ​ക്കി​യ​ത്.

ഇ​വ​ർ മ​ദ്യ​പി​ച്ച് നൃ​ത്തം ചെ​യ്യു​ന്ന​തി​ന്‍റെ ദൃ​ശ്യം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. സ്കൂ​ളി​ൽ നി​ന്നും പു​റ​ത്താ​ക്ക​പ്പെ​ട്ട ഒ​രു വി​ദ്യാ​ർ​ഥി​യു​ടെ പി​താ​വാ​ണ് മ​ദ്യം വാ​ങ്ങാ​ൻ പ​ണം ന​ൽ​കി​യ​തെ​ന്ന് മ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ സ്കൂ​ൾ അ​ധി​കൃ​ത​രോ​ടു പ​റ​ഞ്ഞു.

മ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നാ​യി പു​റ​ത്തേ​യ്ക്ക് പോ​യ സ​മ​യ​ത്താ​ണ് മ​ദ്യം ക​ഴി​ച്ച ശേ​ഷം കു​ട്ടി​ക​ൾ ക്ലാ​സ് മു​റി​യി​ൽ നൃ​ത്തം ചെ​യ്ത​ത്. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സ്കൂ​ൾ അ​ധി​കൃ​ത​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്നും ര​ണ്ട് മ​ദ്യ​ക്കു​പ്പി​ക​ൾ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു.

സ്കൂ​ളി​ലെ മ​റ്റ് വി​ദ്യാ​ർ​ഥി​ക​ളെ സം​ര​ക്ഷി​ക്കാ​നാ​ണ് ടി​സി ന​ൽ​കി​യ​തെ​ന്ന് പ്രി​ൻ​സി​പ്പാ​ൾ സ​ക്രു നാ​യി​ക് പ​റ​ഞ്ഞു. എ​ന്നാ​ൽ സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​യെ വി​മ​ർ​ശി​ച്ച് കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ സം​ഘ​ട​ന​യാ​യ ദി​വ്യ ദി​ശ ചൈ​ല്‍​ഡ്‌​ലൈ​ന്‍ രം​ഗ​ത്തെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.