മു​ൻ​എം​എ​ൽ​എ​യു​ടെ മ​ക​ന് ആ​ശ്രി​ത​നി​യ​മ​നം; സ​ർ​ക്കാ​രി​ന് ഹൈ​ക്കോ​ട​തി​യു​ടെ രൂ​ക്ഷ​വി​മ​ർ​ശ​നം
മു​ൻ​എം​എ​ൽ​എ​യു​ടെ മ​ക​ന് ആ​ശ്രി​ത​നി​യ​മ​നം; സ​ർ​ക്കാ​രി​ന് ഹൈ​ക്കോ​ട​തി​യു​ടെ രൂ​ക്ഷ​വി​മ​ർ​ശ​നം
Monday, December 6, 2021 3:12 PM IST
കൊ​ച്ചി: മു​ന്‍ എം​എ​ല്‍​എ കെ.​കെ. രാ​മ​ച​ന്ദ്ര​ന്‍ നാ​യ​രു​ടെ മ​ക​ന് ആ​ശ്രി​ത നി​യ​മ​നം ന​ല്‍​കി​യ സം​ഭ​വ​ത്തി​ല്‍ സ​ര്‍​ക്കാ​രി​ന് ഹൈ​ക്കോ​ട​തി​യു​ടെ രൂ​ക്ഷ​വി​മ​ര്‍​ശ​നം. ഭാ​വി​യി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ മ​ക്ക​ള്‍​ക്ക് പോ​ലും ആ​ശ്രി​ത​നി​യ​മ​നം ന​ല്‍​കു​ന്ന സ്ഥി​തി​യു​ണ്ടാ​കു​മെ​ന്നും ഹൈ​ക്കോ​ട​തി പ​രാ​മ​ര്‍​ശി​ച്ചു.

ഇ​ത്ത​രം നി​യ​മ​ന​ങ്ങ​ള്‍ സ​ര്‍​ക്കാ​രി​നെ ക​യ​റൂ​രി വി​ടു​ന്ന​ത് പോ​ലെ​യാ​ണ്. സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍ മ​ര​ണ​പ്പെ​ട്ടാ​ല്‍ അ​വ​രു​ടെ കു​ടും​ബ​ത്തി​ന് സ​ഹാ​യം ന​ല്‍​കു​ന്ന​താ​ണ് ആ​ശ്രി​ത നി​യ​മ​നം. എം​എ​ല്‍​എ​മാ​രു​ടെ മ​ക്ക​ള്‍​ക്കൊ ബ​ന്ധു​ക്ക​ള്‍​ക്കൊ നി​യ​മ​നം ന​ല്‍​കാ​ന്‍ കേ​ര​ള സ​ര്‍​വീ​സ് ച​ട്ടം അ​നു​വ​ദി​ക്കു​ന്നി​ല്ല.

യോ​ഗ്യ​ത​യു​ള്ള​വ​ര്‍ നി​ല്‍​ക്കു​മ്പോ​ള്‍ പി​ന്‍​വാ​തി​ലി​ലൂ​ടെ ചി​ല​ര്‍ നി​യ​മി​ക്ക​പ്പെ​ടു​ന്ന​ത് സാ​മൂ​ഹി​ക വി​വേ​ച​ന​ത്തി​ന് ഇ​ട​യാ​ക്കു​മെ​ന്നും ഹൈ​ക്കോ​ട​തി വി​മ​ര്‍​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.