വി.​ഡി.​സ​തീ​ശ​ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​വ​ഹേ​ള​നം: ഒ​രാ​ൾ അ​റ​സ്റ്റി​ൽ
വി.​ഡി.​സ​തീ​ശ​ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​വ​ഹേ​ള​നം: ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Monday, December 6, 2021 1:58 PM IST
പ​റ​വൂ​ർ: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ നി​ര​ന്ത​രം അ​വ​ഹേ​ളി​ച്ചെ​ന്ന പ​രാ​തി​യി​ൽ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. യൂ​ത്ത് കോ​ൺ​ഗ്ര​സ് മു​ൻ ജി​ല്ലാ ഭാ​ര​വാ​ഹി കൂ​ടി​യാ​യി​രു​ന്ന വ​ട​ക്കേ​ക്ക​ര സ്വ​ദേ​ശി പി.​എ​സ്. രാ​ജേ​ന്ദ്ര​പ്ര​സാ​ദി​നെ​യാ​ണ് മു​ന​മ്പം പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ യേ​ശു​ദാ​സ് മ​ഹാ​രാ​ഷ്ട്ര​യി​ലെ പ​ന​വേ​ലി​യി​ൽ​നി​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് പോ​ലീ​സ് ട്ര​യി​ൻ മാ​ർ​ഗം പ്ര​തി​യു​മാ​യി നാ​ട്ടി​ലെ​ത്തി​യ​ത്. പ​റ​വൂ​രി​ലെ ഒ​രു സ്ത്രീ ​സ​തീ​ശ​നും മു​ൻ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ര​മേ​ഷ് ഡി. ​കു​റു​പ്പി​നു​മെ​തി​രാ​യി അ​ശ്ലീ​ല വീ​ഡി​യൊ പു​റ​ത്തു​വി​ട്ട​തി​നെ​ത്തു​ട​ർ​ന്ന് സ​തീ​ശ​ൻ മു​ഖ്യ​മ​ന്ത്രി​ക്കും ര​മേ​ഷ് ഡി. ​കു​റു​പ്പ് പ​റ​വൂ​ർ പോ​ലീ​സി​ലും പ​രാ​തി ന​ൽ​കി​യി​രു​ന്നു.

വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച​തി​നെ​തി​രേ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ്. തി​രു​വ​ന​ന്ത​പു​രം സി​റ്റി സൈ​ബ​ർ പോ​ലീ​സും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ടാ​യി​രു​ന്നു.



വീ​ഡി​യോ സ​മു​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ച്ച​വ​രെ​ക്കു​റി​ച്ചും ഷെ​യ​ർ ചെ​യ്ത​വ​രെ​ക്കു​റി​ച്ചും സൈ​ബ​ർ പോ​ലീ​സ് അ​ന്വേ​ഷി​ച്ച് തു​ട​ർ ​ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സി​റ്റി സൈ​ബ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഇ​ൻ​സ്പെ​ക്ട​ർ എ​സ്. ബി​നോ​ജി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.