മ​ര​ണ​മൊ​ഴി​യും സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ളും പ​ര​സ്പ​ര വി​രു​ദ്ധം: പോ​ലീ​സ് ക​ണ്‍​ഫ്യൂ​ഷ​നി​ൽ
മ​ര​ണ​മൊ​ഴി​യും സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ളും പ​ര​സ്പ​ര വി​രു​ദ്ധം: പോ​ലീ​സ് ക​ണ്‍​ഫ്യൂ​ഷ​നി​ൽ
Monday, December 6, 2021 12:24 PM IST
വൈ​പ്പി​ൻ: അമ്മയും മകനും ദുരൂഹസാഹചര്യത്തിൽ പൊള്ളലേറ്റു മരിച്ച സംഭവത്തിൽ മരിച്ച സിന്ധുവിന്‍റെ മരണമൊഴിയും സാഹചര്യത്തെളിവുകളും പരസ്പര വിരുദ്ധം. ഇതു പോലീസിനെ ആശയക്കുഴപ്പത്തിലാക്കി. പോ​ലീസി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ലു​വ​യി​ൽ​നി​ന്നു ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ർ സ്ഥ​ല​ത്തെ​ത്തി മു​റി​യി​ൽ​നി​ന്നു സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു.

നാ​യ​ര​ന്പ​ലം ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​നു കി​ഴ​ക്ക് തെ​റ്റ​യി​ൽ പ​രേ​ത​നാ​യ സാ​ജു​വി​ന്‍റെ ഭാ​ര്യ സി​ന്ധു(42), മ​ക​ൻ അ​തു​ൽ (18) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

മു​റി​യി​ൽ മ​ണ്ണെ​ണ്ണ​യു​ടെ ഗ​ന്ധം ഉ​ണ്ടാ​യി​രു​ന്നു. മാ​ത്ര​മ​ല്ല തീ​കൊ​ളു​ത്താ​ൻ ഉ​പ​യോ​ഗി​ച്ച തീ​പ്പെ​ട്ടി​യും മു​റി​യി​ൽ​നി​ന്നു ക​ണ്ടെ​ടു​ത്തി​ട്ടുണ്ട്. ന​ല്ല അ​ട​ച്ചു​റ​പ്പു​ള്ള വീ​ടി​ന്‍റെ വാ​തി​ലു​ക​ളും ജ​ന​ലു​ക​ളു​മെ​ല്ലാം ഭ​ദ്ര​മാ​യി അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ബ​ന്ധു​ക്ക​ൾ ഓ​ടി​യെ​ത്തി വാ​തി​ൽ ച​വി​ട്ടി​പ്പൊ​ളി​ച്ചാ​ണ് അ​ക​ത്തു ക​ട​ന്ന​ത്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പു​റ​ത്തു​നി​ന്ന് ഒ​രാ​ൾ ഇ​തു ചെ​യ്യാ​ൻ വ​ഴി​യി​ല്ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. പ​ക്ഷേ ഇ​തി​നു വി​രു​ദ്ധ​മാ​യി ഇ​തു ചെ​യ്ത​തു ദി​ലീ​പ് എ​ന്ന മ​ര​ണ​ വെ​പ്രാ​ള​ത്തി​ൽ നാ​ട്ടു​കാ​ർ​ക്കും ബ​ന്ധു​ക്ക​ൾ​ക്കും വീ​ട്ട​മ്മ ന​ൽ​കി​യ മ​ര​ണ​മൊ​ഴി പോ​ലീ​സി​നെ ക​ണ്‍​ഫ്യൂ​ഷ​നി​ൽ ആ​ക്കു​ക​യാ​ണ്.

വീ​ട്ടി​ലെ ഹാ​ളി​ൽ വ​ച്ചാ​ണ് തീ ​കൊ​ളു​ത്തി​യി​രി​ക്കു​ന്ന​ത്. ദി​വാ​ൻ​കോ​ട്ടും മ​റ്റും ഭാ​ഗി​ക​മാ​യി ക​ത്തി​ന​ശി​ച്ചി​ട്ടു​ണ്ട്. പ​ക്ഷേ, സി​ന്ധു​വി​നെ ക​ണ്ടെ​ത്തി​യ​തു കി​ട​പ്പു മു​റി​യി​ലെ ക​ട്ടി​ലി​ന​ടി​യി​ലും അ​തു​ലി​നെ അ​ടു​ക്ക​ള​യി​ലു​മാ​ണ്. ഇ​ക്കാ​ര്യ​ത്തി​ലും പോ​ലീ​സി​നു ആശയക്കുഴപ്പമുണ്ട്.

അ​മ്മ​യെ തീ ​വി​ഴു​ങ്ങു​ന്ന​താ​യി ക​ണ്ട മ​ക​ൻ ഓ​ടി​യെ​ത്തി ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ അ​മ്മ മ​ക​നെ മ​ര​ണ​ ഭീ​തി​യി​ൽ കെ​ട്ടി​പ്പി​ടി​ച്ചി​രി​ക്കാം. ഇ​തി​ലൂ​ടെ മ​ക​നും പൊ​ള്ള​ലേ​റ്റ​താ​കാം. ഇ​തി​നി​ടെ മ​ക​ൻ പി​ടി​വി​ടു​വി​ച്ചു തീ ​കെ​ടു​ത്താ​ൻ വെ​ള്ള​ത്തി​നാ​യി അ​ടു​ക്ക​ള​യി​ലേ​ക്ക് ഓ​ടി​യ വ​ഴി​യി​ൽ അ​വി​ടെ അ​വ​ശ​നാ​യി വീ​ണി​രി​ക്കാം എ​ന്ന നി​ഗ​മ​ന​വും പോ​ലീ​സി​നു​ണ്ട്.

എ​ന്നാ​ൽ, തീ ​കൊ​ളു​ത്തി​യ​താ​ര് എ​ന്ന ചോ​ദ്യ​ത്തി​നു പോ​ലീ​സി​ന് ഇ​നി​യും അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​ണ്. ഇ​തി​നാ​ൽ ആ​ത്മ​ഹ​ത്യ​യാ​ണോ കൊ​ല​പാ​ത​ക​മാ​ണോ എ​ന്നു പോ​ലീ​സ് ഇ​പ്പോ​ഴും വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കു​ന്നി​ല്ല.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ഇ​ന്ന​ലെ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നാ​ണ് കേ​സ് എ​ടു​ത്തി​ട്ടു​ള്ള​ത്. അ​ന്വേ​ഷ​ണ വ​ഴി​യി​ൽ കേ​സി​ന്‍റെ സ്വ​ഭാ​വം മാ​റി​യേ​ക്കാം. മരണമൊഴിയിൽ പേരു പരാമർശിക്കുന്ന അയൽവാസിയായ യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.