പ്ര​തി​പ​ക്ഷ നേ​താ​വ് അ​ട്ട​പ്പാ​ടി​യി​ൽ; ശി​ശു​മ​ര​ണ​ങ്ങ​ളു​ണ്ടാ​യ ഊരുകളിലെത്തി
പ്ര​തി​പ​ക്ഷ നേ​താ​വ് അ​ട്ട​പ്പാ​ടി​യി​ൽ; ശി​ശു​മ​ര​ണ​ങ്ങ​ളു​ണ്ടാ​യ ഊരുകളിലെത്തി
Monday, December 6, 2021 9:16 AM IST
പാ​ല​ക്കാ​ട്: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ അ​ട്ട​പ്പാ​ടി സ​ന്ദ​ര്‍​ശി​ക്കു​ന്നു. ശി​ശു​മ​ര​ണ​ങ്ങ​ളു​ണ്ടാ​യ ഊ​രു​ക​ളി​ലാ​ണ് സ​തീ​ശ​ന്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ന്ന​ത്.

വീ​ട്ടി​യൂ​ര്‍ ഊ​രി​ലെ​ത്തി ഗീ​തു, സു​നീ​ഷ് ദ​മ്പ​തി​ക​ളെ അ​ദ്ദേ​ഹം ക​ണ്ടു. പാ​ട​വ​യ​ല്‍ ഊ​രി​ലും കോ​ട്ട​ത്ത​റ സ്‌​പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ലും അ​ദ്ദേ​ഹം സ​ന്ദ​ര്‍​ശ​നം ന​ട​ത്തും.

കൂ​ടാ​തെ അ​ഗ​ളി​യി​ല്‍ യു​ഡി​എ​ഫ് സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​തി​ഷേ​ധ ധ​ര്‍​ണ​യും അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ണ്ണാ​ര്‍​ക്കാ​ട്‌ എം​എ​ല്‍​എ എ​ന്‍. ഷം​സു​ദീ​ന്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള നേ​താ​ക്ക​ളും സ​തീ​ശ​നൊ​പ്പ​മു​ണ്ട്.

അ​തേ​സ​മ​യം, ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് ഞാ​യ​റാ​ഴ്ച അ​ട്ട​പ്പാ​ടി സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ അ​തി​നി​ടെ മ​ന്ത്രി​ക്കെ​തി​രെ വി​മ​ര്‍​ശ​ന​വു​മാ​യി കോ​ട്ട​ത്ത​റ ആ​ശു​പ​ത്രി സു​പ്ര​ണ്ട് ഡോ. ​പ്ര​ഭു​ദാ​സ് രം​ഗ​ത്തെ​ത്തി.

പ്ര​തി​പ​ക്ഷ നേ​താ​വി​ന് മു​ന്‍​പ് അ​ട്ട​പ്പാ​ടി​യി​ലെ​ത്താ​നു​ള്ള തി​ടു​ക്ക​മാ​കാം ആ​രോ​ഗ്യ​മ​ന്ത്രി​യു​ടേ​തെ​ന്നാ​ണ് പ്ര​ഭു​ദാ​സ് പ​റ​ഞ്ഞ​ത്. ത​നി​ക്ക് പ​റ​യാ​നു​ള്ള​ത് കേ​ള്‍​ക്കാ​തെ ത​ന്നെ അ​ഴി​മ​തി​ക്കാ​ര​നാ​ക്കാ​നാ​ണ് നീ​ക്കം. ത​ന്നെ മാ​റ്റി​നി​ര്‍​ത്തി​യാ​ലും കോ​ട്ട​ത്ത​റ ആ​ശു​പ​ത്രി വി​ക​സി​പ്പി​ക്കു​ന്ന​തി​ല്‍ സ​ന്തോ​ഷ​മേ ഉ​ള്ളൂ​വെ​ന്നും പ്ര​ഭു​ദാ​സ് വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.