പാ​ട്ടി​ലാ​ക്കി ചാ​ക്കി​ലാ​ക്കാ​ൻ; ബി​ജെ​പി കേ​ന്ദ്ര​മ​ന്ത്രി​സ്ഥാ​നം വാ​ഗ്ദാ​നം ചെ​യ്തെ​ന്ന് എഎപി നേ​താ​വ്
പാ​ട്ടി​ലാ​ക്കി ചാ​ക്കി​ലാ​ക്കാ​ൻ; ബി​ജെ​പി കേ​ന്ദ്ര​മ​ന്ത്രി​സ്ഥാ​നം വാ​ഗ്ദാ​നം ചെ​യ്തെ​ന്ന് എഎപി നേ​താ​വ്
Monday, December 6, 2021 4:56 AM IST
ച​ണ്ഡി​ഗ​ഡ്: പ​ഞ്ചാ​ബി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക്ക​ണ്ട് കേ​ന്ദ്ര​മ​ന്ത്രി​സ്ഥാ​ന​വും പ​ണ​വും വാ​ഗ്ദാ​നം ചെ​യ്ത് പാ​ർ​ട്ടി​യി​ൽ ചേ​രാ​ൻ ബി​ജെ​പി നേ​താ​വ് നി​ർ​ബ​ന്ധി​ച്ചു​വെ​ന്ന് ആം ​ആ​ദ്മി പ​ഞ്ചാ​ബ് ഘ​ട​കം പ്ര​സി​ഡ​ന്‍റും പാ​ർ​ല​മെ​ന്‍റ് അം​ഗ​വു​മാ​യ ഭ​ഗ​വ​ന്ത് മാ​ൻ. ആം ​ആ​ദ്മി എം​എ​എ​ൽ​എ​മാ​രെ ഒ​പ്പം​ചേ​ർ​ക്കാ​ൻ ബി​ജെ​പി ശ്ര​മി​ച്ചു​വെ​ന്നും മ​ൻ ആ​രോ​പി​ച്ചു.

ആ​രോ​പ​ണ​ത്തോ​ടു ബി​ജെ​പി നേ​തൃ​ത്വം പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. നാ​ലു​ദി​വ​സം മു​ന്പാ​ണ് വാ​ഗ്ദാ​ന​ങ്ങ​ളു​മാ​യി ഒ​രു ബി​ജെ​പി നേ​താ​വ് സ​മീ​പി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. നേ​താ​വി​ന്‍റെ പേ​ര് വെ​ളി​പ്പെ​ടു​ത്താ​ൻ അ​ദ്ദേ​ഹം തയാറാ​യി​ല്ല.

ആം ​ആ​ദ്മി പാ​ർ​ട്ടി​യു​ടെ ഏ​ക പാ​ർ​ല​മെ​ന്‍റം​ഗ​മെ​ന്ന നി​ല​യി​ൽ കൂ​റു​മാ​റ്റം ബാ​ധ​ക​മ​ല്ലെ​ന്ന് ബി​ജെ​പി നേ​താ​വ് പ​റ​ഞ്ഞു. എ​ന്നാ​ൽ "ഞാ​നൊ​രു മി​ഷനി​ലാ​ണ്, ക​മ്മീ​ഷ​നി​ല​ല്ല' എ​ന്ന മ​റു​പ​ടി​യാ​ണു താ​ൻ ന​ൽ​കി​യ​തെ​ന്നും മ​ൻ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.