കൃ​ഷ്ണ​വി​ഗ്ര​ഹം സ്ഥാ​പി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​നം: മ​ഥു​ര​യി​ൽ ക​ന​ത്ത ജാ​ഗ്ര​ത
കൃ​ഷ്ണ​വി​ഗ്ര​ഹം സ്ഥാ​പി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​നം: മ​ഥു​ര​യി​ൽ ക​ന​ത്ത ജാ​ഗ്ര​ത
Monday, December 6, 2021 4:49 AM IST
മ​ഥു​ര: ശ്രീ​കൃ​ഷ്ണ​ൻ ജ​നി​ച്ച സ്ഥ​ല​മെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് മു​സ്‌​ലിം ആ​രാ​ധ​നാ​ല​യ​ത്തി​ൽ കൃ​ഷ്ണ​വി​ഗ്ര​ഹം സ്ഥാ​പി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്ന് ഉ​ത്ത​ർ​പ്ര​ദേശി​ലെ മ​ഥു​ര​യി​ൽ ക​ന​ത്ത സു​ര​ക്ഷ. മ​ഥു​ര​യി​ലെ ഷാ​ഹി ഈ​ദ്ഗാ മ​സ്ജി​ദി​ൽ തിങ്കളാഴ്ച കൃ​ഷ്ണ​വി​ഗ്ര​ഹം സ്ഥാ​പി​ക്കു​മെ​ന്ന് അ​ഖി​ല ഭാ​ര​ത് ഹി​ന്ദു മ​ഹാ​സ​ഭാ​നേ​താ​വ് രാ​ജ്യ​ശ്രീ ചൗ​ധ​രി നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, പ്ര​ഖ്യാ​പ​ന​ത്തി​ൽ​നി​ന്ന് പി​ൻ​മാ​റി​യ​താ​യി ക​ഴി​ഞ്ഞ​യാ​ഴ്ച സം​ഘ​ട​ന അ​റി​യി​ക്കു​ക​യും ചെ​യ്തു. എ​ങ്കി​ലും സു​ര​ക്ഷ​യി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് അ​ധി​കൃ​ത​ർ. ശ​നി​യാ​ഴ്ച മു​ത​ൽ ന​ഗ​രാ​തി​ർ​ത്തി​യി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ പോ​ലീ​സ് ന​ഗര​ത്തെ എ​ട്ടാ​യി വി​ഭ​ജി​ച്ച് മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സു​ര​ക്ഷാ​ച്ചു​മ​ത​ല കൈ​മാ​റു​ക​യും ചെ​യ്തു.

തിങ്കളാഴ്ച അ​ർ​ധ​സൈ​നി​ക​വി​ഭാ​ഗ​ത്തെ​യും വി​ന്യ​സി​ച്ചു. ഗ​താ​ഗ ത​നി​യ​ന്ത്ര​ണ​വും ഏ​ർ​പ്പെ​ടു​ത്തി. ക്ഷേ​ത്ര​ത്തി​ന്‍റെ​യും മു​സ്‌​ലിം ആ​രാ​ധ​നാ​ല​യ​ത്തി​ന്‍റെ​യും സ​മീ​പ​ത്തേ​ക്കു വാ​ഹ​ന​ഗ​താ​ഗം നി​രോ​ധി​ച്ചു.

നി​രോ​ധ​നാ​ജ്ഞ​യും പ്ര​ഖ്യാ​പി​ച്ചു. സേ​ന​യി​ലെ ആ​യു​ധ​ങ്ങ​ൾ കൃ​ത്യ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് ജി​ല്ലാ മ​ജി​സ്ട്രേ​റ്റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ഉ​റ​പ്പു വ​രു​ത്തി​യ​താ​യും എ​സ്എ​സ്പി ഗൗ​ര​വ് ഗ്രോ​വ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.