ഒ​മി​ക്രോ​ണ്‍ പെ​രു​കു​ന്നു; മ​ഹാ​രാ​ഷ്ട്ര​യി​ൽ ഏ​ഴ് പേ​ർ​ക്ക് കൂ​ടി രോ​ഗം
ഒ​മി​ക്രോ​ണ്‍ പെ​രു​കു​ന്നു; മ​ഹാ​രാ​ഷ്ട്ര​യി​ൽ ഏ​ഴ് പേ​ർ​ക്ക് കൂ​ടി രോ​ഗം
Sunday, December 5, 2021 7:22 PM IST
മും​ബൈ: രാ​ജ്യ​ത്ത് ഒ​മി​ക്രോ​ണ്‍ കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു. ഇ​ന്ന് മ​ഹാ​രാ​ഷ്ട്ര​യി​ൽ ഏ​ഴ് പേ​ർ​ക്ക് കൂ​ടി ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്ത ഒ​മി​ക്രോ​ണ്‍ കേ​സു​ക​ളു​ടെ എ​ണ്ണം 12 ആ​യി ഉ​യ​ർ​ന്നു.

മ​ഹാ​രാ​ഷ്ട്ര​യി​ൽ ഇ​തു​വ​രെ എ​ട്ട് പേ​ർ​ക്കാ​ണ് ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച നാ​ല് പേ​ർ വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ​വ​രാ​ണ്. മൂ​ന്ന് പേ​ർ ഇ​വ​രു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ട​വ​രാ​ണെ​ന്നും മ​ഹാ​രാ​ഷ്ട്ര ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

ഒ​മി​ക്രോ​ണ്‍ സം​ശ​യി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം മൂ​പ്പ​ത്തി​ലേ​റെ​യു​ണ്ടെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം മ​ഹാ​രാ​ഷ്ട്ര ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നു. ഇ​വ​രു​ടെ സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രു​ന്നു. ഈ ​പ​ട്ടി​ക​യി​ലു​ള്ള​വ​രാ​ണ് ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ. കൂ​ടു​ത​ൽ ഫ​ല​ങ്ങ​ൾ ഇ​നി​യും വ​രാ​നു​ണ്ട്.

രാ​ജ്യ​ത്ത് ക​ർ​ണാ​ട​ക​യി​ലാ​ണ് ആ​ദ്യം ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. ക​ർ​ണാ​ട​ക​യി​ൽ ര​ണ്ട് പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. പി​ന്നാ​ലെ ഗു​ജ​റാ​ത്തി​ലും മ​ഹാ​രാ​ഷ്ട്ര​യി​ലും ഓ​രോ​രു​ത്ത​ർ​ക്ക് വീ​തം രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് ഡ​ൽ​ഹി​യി​ലും ഒ​രാ​ൾ​ക്ക് ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.