ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ അ​ട്ട​പ്പാ​ടി സ​ന്ദ​ർ​ശ​നം; പ്ര​തി​ഷേ​ധ​വു​മാ​യി ആ​ശു​പ​ത്രി സു​പ്ര​ണ്ട്
ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ അ​ട്ട​പ്പാ​ടി സ​ന്ദ​ർ​ശ​നം; പ്ര​തി​ഷേ​ധ​വു​മാ​യി ആ​ശു​പ​ത്രി സു​പ്ര​ണ്ട്
Sunday, December 5, 2021 2:37 PM IST
പാ​ല​ക്കാ​ട്: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​ട്ട​പ്പാ​ടി സ​ന്ദ​ര്‍​ശി​ച്ച​തി​ല്‍ ക​ടു​ത്ത പ്ര​തി​ഷേ​ധ​വു​മാ​യി കോ​ട്ട​ത്ത​റ ആ​ശു​പ​ത്രി സു​പ്ര​ണ്ട്. ഡോ. ​പ്ര​ഭു​ദാ​സ് ആ​ണ് ക​ടു​ത്ത വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ച്ച​ത്.

ഇ​ല്ലാ​ത്ത മീ​റ്റിം​ഗി​ന്‍റെ പേ​രി​ല്‍ ത​ന്നെ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വി​ളി​പ്പി​ച്ചെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ത​ന്നെ മാ​റ്റി നി​ര്‍​ത്തി​യാ​ലും കോ​ട്ട​ത്ത​റ ആ​ശു​പ​ത്രി വി​ക​സി​പ്പി​ക്കു​ന്ന​തി​ല്‍ സ​ന്തോ​ഷ​മേ​യു​ള്ളു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ട്ട​ത്ത​റ​യി​ൽ ജീ​വ​ന​ക്കാ​രു​ടെ കു​റ​വ​ട​ക്കം നി​ര​വ​ധി വി​ഷ​യ​ങ്ങ​ളു​ണ്ട്. അ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ വി​ശ​ദീ​ക​രി​ക്കേ​ണ്ട​ത് തന്നെയാണ്. ത​ന്‍റെ കൈ​യ്യി​ൽ എ​ല്ലാ രേ​ഖ​ക​ളു​മു​ണ്ടെ​ന്നും അ​തി​നാ​ൽ ഭ​യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി ഗ​ർ​ഭി​ണി​ക​ളി​ൽ 191 പേ​ർ ഹൈ​റി​സ്ക് കാ​റ്റ​ഗ​റി​യി​ലെ​ന്ന ആ​രോ​ഗ്യ വ​കു​പ്പ് റി​പ്പോ​ർ​ട്ട് വ​ന്നി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ആ​രോ​ഗ്യ മ​ന്ത്രി അ​ട്ട​പ്പാ​ടി​യി​ലെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.