ക്രി​സ്റ്റ്യ​ൻ എ​റി​ക്സ​ണ്‍ തി​രി​ച്ചെ​ത്തി
ക്രി​സ്റ്റ്യ​ൻ എ​റി​ക്സ​ണ്‍ തി​രി​ച്ചെ​ത്തി
Sunday, December 5, 2021 4:18 AM IST
കോ​പ്പ​ൻ​ഹേ​ഗ​ൻ: 2020 യൂ​റോ ക​പ്പി​നി​ടെ ഫു​ട്ബോ​ൾ ആ​രാ​ധ​ക​രെ ആ​ശ​ങ്ക​യി​ലാ​ക്കി ബോ​ധ​ര​ഹി​ത​നാ​യ മൈ​താ​ന​ത്ത് വീ​ണ ഡെ​ൻ​മാ​ർ​ക്കി​ന്‍റെ ക്രി​സ്റ്റ്യ​ൻ എ​റി ക്സ​ണ്‍ ക​ള​ത്തി​ൽ തി​രി​ച്ചെ​ത്തി. 2020 യു​റോ ക​പ്പ് ഫു​ട്ബോ​ൾ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ ഫി​ൻ​ല​ൻ​ഡി​നെ​തി​രാ​യ ഡെ​ൻ​മാ​ർ​ക്കി​ന്‍റെ ആ​ദ്യ മ​ത്സ​ര​ത്തി​നി​ടെ ഹൃ​ദ​യ സ്തം ​ഭ​ന​ത്തെ​ത്തു​ട​ർ​ന്ന് മൈ​താ​ന​ത്ത് മു​ഖ​മ​ട​ച്ച് വീ​ണ ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് എ​റി​ക്സ​ണ്‍ മൈ​താ​ന​ത്ത് തി​രി​ച്ചെ​ത്തു​ന്ന​ത്.

ജൂ​ണ്‍ 12ന് ​കോ​പ്പ​ൻ​ഹേ​ഗ​നി​ൽ ഫി​ൻ​ല​ൻ ഡി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ന്‍റെ 42ാം മി​നി​റ്റി​ലാ​യി​രു​ന്നു എ​റി​ക്സ​ണ്‍ ഹൃ​ദ​യ​സ്തം​ഭ​ന​ത്തെ​ത്തു​ട​ർ​ന്ന് ച​ല​ന​മ​റ്റ് വീ​ണ​ത്. കൗ​മാ​ര​കാ​ല​ത്തി​ൽ എ​റി​ക്സ​ണ്‍ ക​ളി​ച്ചു കൊ​ണ്ടി​രു​ന്ന ഒ​ഡെ​ൻ​സെ ബോ​ൾ​ട്ട്ക്ല​ബി​ലാ​ണ് (ഒ​ബി) താ​രം ഇ​പ്പോ​ൾ പ​രി​ശീ​ല​നം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഒ​ബി വ​ക്താ വാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഒ​ബി​യി​ൽ നി​ന്ന് അ​യാ​ക്സി​ലേ​ക്കും തു​ട​ർ​ന്ന് ഇം​ഗ്ലീ​ഷ് ക്ല​സ് ടോ​ട്ട​നം ഹോ​ട്സ്പ​റി​ലേ​ക്കും ചേ​ക്കേ​റി​യ എ​റി​ക്സ​ണ്‍ 2020 ൽ ​ഇ​റ്റാ​ലി​യ​ൻ ക്ല​ബ്ലാ​യ ഇ​ന്‍റ​ർ മി​ലാ​നി​ലെ​ത്തി. 2022 ജ​നു​വ​രി​യോ​ടെ ഇ​ന്‍റ​റി​നോ​ട് താ​രം വി​ട​പ​റ​യു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.