അ​ഞ്ച് പേ​ര്‍​ക്ക് പു​തു​ജ​ന്മം ന​ല്‍​കി വ​ന​ജ യാ​ത്ര​യാ​യി
അ​ഞ്ച് പേ​ര്‍​ക്ക് പു​തു​ജ​ന്മം ന​ല്‍​കി വ​ന​ജ യാ​ത്ര​യാ​യി
Saturday, December 4, 2021 9:04 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ര്‍ ത​ല​ശേ​രി ഗ​വ. ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ മ​സ്തി​ഷ്‌​ക മ​ര​ണ​മ​ട​ഞ്ഞ അ​ഞ്ച​ര​ക്ക​ണ്ടി ചെ​റി​യ വ​ള​പ്പ് മ​ധു​വ​നം സ്വ​ദേ​ശി​നി പി. ​വ​ന​ജ (53) ഇ​നി അ​ഞ്ച് പേ​രി​ലൂ​ടെ ജീ​വി​ക്കും. ക​ര​ള്‍, ര​ണ്ട് വൃ​ക്ക​ക​ള്‍, ര​ണ്ട് നേ​ത്ര​പ​ട​ലം എ​ന്നി​വ​യാ​ണ് ദാ​നം ചെ​യ്ത​ത്.

കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ മ​ര​ണാ​ന്ത​ര അ​വ​യ​വ​ദാ​ന പ​ദ്ധ​തി​യാ​യ മൃ​ത​സ​ഞ്ജീ​വ​നി (കെ​എ​ന്‍​ഒ​എ​സ്) വ​ഴി​യാ​ണ് അ​വ​യ​വ​ദാ​ന പ്ര​ക്രി​യ ന​ട​ത്തി​യ​ത്. കേ​ര​ള​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ള്‍​ക്ക് പു​റ​മെ ഒ​രു സ​ര്‍​ക്കാ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ആ​ദ്യ​മാ​യാ​ണ് മ​സ്തി​ഷ്‌​ക മ​ര​ണാ​ന​ന്ത​ര അ​വ​യ​വ​ദാ​ന പ്ര​ക്രി​യ വ​ഴി അ​വ​യ​വം എ​ടു​ത്ത​ത്.

വ​ള​രെ വി​ഷ​മ​ക​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലും അ​വ​യ​വ​ദാ​ന​ത്തി​ന് മു​ന്നോ​ട്ട് വ​ന്ന ഭ​ര്‍​ത്താ​വ് രാ​ജ​നേ​യും കു​ടും​ബാം​ഗ​ങ്ങ​ളേ​യും ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് ആ​ദ​ര​വ​റി​യി​ച്ചു. അ​വ​യ​വ​ദാ​ന പ്ര​ക്രി​യ​യ്ക്ക് മു​ന്‍​കൈ​യെ​ടു​ത്ത ജ​ന​റ​ല്‍ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ആ​ശാ ദേ​വി​യെ മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ല്‍ കി​ട​ക്കു​ന്ന സ​മ​യ​ത്ത് ചി​ല അ​സ്വ​സ്ഥ​ത​ക​ള്‍ ക​ണ്ട​തി​നെ തു​ട​ര്‍​ന്ന് വ​ന​ജ​യെ ക​ണ്ണൂ​രി​ലെ എ​കെ​ജി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പി​ന്നീ​ട് ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ത​ല​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ത്. മ​സ്തി​ഷ്‌​ക മ​ര​ണ​മ​ട​ഞ്ഞ വ​ന​ജ​യു​ടെ ബ​ന്ധു​ക്ക​ള്‍ അ​വ​യ​വ​ദാ​ന​ത്തി​ന് ത​യാ​റാ​കു​ക​യാ​യി​രു​ന്നു. മ​ക്ക​ള്‍ ര​ഹി​ല്‍ (26), ജി​തി​ന്‍ (24).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.