ത​ദ്ദേ​ശ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: വോ​ട്ടു ചെ​യ്യു​ന്ന​തി​ന് എ​ട്ടി​നം തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ
ത​ദ്ദേ​ശ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: വോ​ട്ടു ചെ​യ്യു​ന്ന​തി​ന് എ​ട്ടി​നം തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ
Saturday, December 4, 2021 8:21 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ 32 ത​ദ്ദേ​ശ വാ​ർ​ഡു​ക​ളി​ൽ ഡി​സം​ബ​ർ ഏ​ഴി​ന് ന​ട​ത്തു​ന്ന വോ​ട്ടെ​ടു​പ്പി​ന് സ​മ്മ​തി​ദാ​യ​ക​ർ​ക്ക് എ​ട്ടി​നം തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ.

കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, പാ​സ്‌​പോ​ർ​ട്ട്, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, പാ​ൻ കാ​ർ​ഡ്,ആ​ധാ​ർ കാ​ർ​ഡ്, ഫോ​ട്ടോ പ​തി​ച്ചു​ള്ള എ​സ്എ​സ്എ​ൽ​സി ബു​ക്ക്, ദേ​ശ​സാ​ൽ​കൃ​ത ബാ​ങ്ക് ആ​റു​മാ​സ​കാ​ല​യ​ള​വി​ന് മു​മ്പു വ​രെ ന​ൽ​കി​യി​ട്ടു​ള്ള ഫോ​ട്ടോ പ​തി​ച്ച പാ​സ്ബു​ക്ക്, സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ന​ൽ​കി​യ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് എ​ന്നി​വ​യാ​ണ് തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ.

വോ​ട്ടെ​ടു​പ്പ് രാ​വി​ലെ ഏ​ഴി​ന് ആ​രം​ഭി​ച്ച് വൈ​കി​ട്ട് ആ​റി​ന് അ​വ​സാ​നി​ക്കും. ക​ർ​ശ​ന​മാ​യ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ക. വോ​ട്ട​ർ​മാ​ർ​ക്ക് മാ​സ്‌​ക് നി​ർ​ബ​ന്ധ​മാ​ണ്. പോ​ളിം​ഗ് ബൂ​ത്തി​ൽ പ്ര​വേ​ശി​ക്കു​മ്പോ​ഴും തി​രി​കെ ഇ​റ​ങ്ങു​മ്പോ​ഴും സാ​നി​ട്ടൈ​സ​ർ ഉ​പ​യോ​ഗി​ക്ക​ണം. സാ​മൂ​ഹ്യ അ​ക​ല​വും പാ​ലി​ക്ക​ണം.

വോ​ട്ടെ​ണ്ണ​ൽ ഡി​സം​ബ​ർ എ​ട്ടി​ന് രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കും. ഫ​ലം ക​മ്മീ​ഷ​ന്‍റെ lsgelection.kerala.gov.in സൈ​റ്റി​ൽ TREND -ൽ ​ല​ഭ്യ​മാ​കും.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന വാ​ർ​ഡു​ക​ൾ - തി​രു​വ​ന​ന്ത​പു​രം മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​നി​ലെ വെ​ട്ടു​കാ​ട്, ചി​റ​യി​ൻ​കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ഇ​ട​യ്‌​ക്കോ​ട്, പോ​ത്ത​ൻ​കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ പോ​ത്ത​ൻ​കോ​ട്, വി​തു​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പൊ​ന്നാം​ചു​ണ്ട്, കൊ​ല്ലം ചി​ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ സ​ത്യ​മം​ഗ​ലം, തേ​വ​ല​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ന​ടു​വി​ല​ക്ക​ര, ആ​ല​പ്പു​ഴ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ അ​രൂ​ർ,

കോ​ട്ട​യം കാ​ണ​ക്കാ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ള​രി​പ്പ​ടി, മാ​ഞ്ഞൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മാ​ഞ്ഞൂ​ർ സെ​ൻ​ട്ര​ൽ, ഇ​ടു​ക്കി രാ​ജ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കു​രി​ശും​പ​ടി, ഇ​ട​മ​ല​ക്കു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വ​ട​ക്കേ​ഇ​ട​ലി പാ​റ​ക്കു​ടി, കൊ​ച്ചി മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​നി​ലെ ഗാ​ന്ധി​ന​ഗ​ർ,

എ​റ​ണാ​കു​ളം പി​റ​വം മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ഇ​ട​പ്പി​ള്ളി​ച്ചി​റ, തൃ​ശൂ​ർ മ​തി​ല​കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ അ​ഴീ​ക്കോ​ട്, ഇ​രി​ങ്ങാ​ല​ക്കു​ട മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ചാ​ലാം​പാ​ടം, ക​ട​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ലൈ​റ്റ് ഹൗ​സ്, പാ​ല​ക്കാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ ശ്രീ​കൃ​ഷ്ണ​പു​രം, കു​ഴ​ൽ​മ​ന്ദം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ചു​ങ്ക​മ​ന്ദം, ത​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ തോ​ട്ടും​പ​ള​ള, എ​രു​ത്തേ​മ്പ​തി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മൂ​ങ്കി​ൽ​മ​ട, എ​രു​മ​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​രി​യ​ക്കോ​ട്, ഓ​ങ്ങ​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ർ​ക്കി​ട​ക​ച്ചാ​ൽ,

മ​ല​പ്പു​റം പൂ​ക്കോ​ട്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ചീ​നി​ക്ക​ൽ, കാ​ല​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ചാ​ല​പ്പു​റം, തി​രു​വാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ണ്ട​മം​ഗ​ലം, ഊ​ർ​ങ്ങാ​ട്ടി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വേ​ഴ​ക്കോ​ട്, മ​ക്ക​ര​പ്പ​റ​മ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കാ​ച്ചി​നി​ക്കാ​ട് പ​ടി​ഞ്ഞാ​റ്,

കോ​ഴി​ക്കോ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ ന​ൻ​മ​ണ്ട, കൂ​ട​ര​ഞ്ഞി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കു​മ്പാ​റ, ഉ​ണ്ണി​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വ​ള്ളി​യോ​ത്ത്,ക​ണ്ണൂ​ർ എ​രു​വേ​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കൊ​ക്ക​മു​ള്ള്, കാ​ഞ്ഞ​ങ്ങാ​ട് മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ഒ​ഴി​ഞ്ഞ​വ​ള​പ്പ് എ​ന്നീ വാ​ർ​ഡു​ക​ളി​ലാ​ണ് ഏ​ഴി​ന് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.