പ​ത്തി​ൽ പ​ത്തും നേ​ടി​യ ച​രി​ത്ര​ത്തി​ലെ മൂ​ന്നാ​മ​ൻ
പ​ത്തി​ൽ പ​ത്തും നേ​ടി​യ ച​രി​ത്ര​ത്തി​ലെ മൂ​ന്നാ​മ​ൻ
Saturday, December 4, 2021 3:28 PM IST
മും​ബൈ: അ​ജാ​സ് പ​ട്ടേ​ൽ... അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ അ​ങ്ങ​നെ​യൊ​രു പേ​ര് അ​ധി​ക​മാ​രും ശ്ര​ദ്ധി​ച്ചി​രു​ന്നി​ല്ല. 30-ാം വ​യ​സി​ലാ​ണ് അ​ജാ​സ് പ​ട്ടേ​ൽ ന്യൂ​സി​ല​ൻ​ഡി​നാ​യി അ​ര​ങ്ങേ​റു​ന്ന​ത്. പോ​യ മൂ​ന്ന് വ​ർ​ഷ​ങ്ങ​ളി​ൽ ക​ളി​ച്ച​ത് 10 ടെ​സ്റ്റു​ക​ൾ മാ​ത്രം.

അ​ദ്ഭു​ത​പ്പെ​ടു​ത്തു​ന്ന പ്ര​ക​ട​ന​ങ്ങ​ളൊ​ന്നും കു​ഞ്ഞു​ക​രി​യ​റി​ൽ ഇ​തു​വ​രെ ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ ക​രി​യ​റി​ലെ 11-ാം ടെ​സ്റ്റോ​ടെ അ​ജാ​സ് പ​ട്ടേ​ൽ എ​ന്ന പേ​ര് ക്രി​ക്ക​റ്റ് റി​ക്കോ​ർ​ഡ് ബു​ക്കു​ക​ളി​ൽ എ​ഴു​തി ചേ​ർ​ക്ക​പ്പെ​ടു​ക​യാ​ണ്.

ഇ​ന്നിം​ഗ്സി​ൽ 10 വി​ക്ക​റ്റു​ക​ളും നേ​ടു​ന്നു​വെ​ന്ന അ​പൂ​ർ​വ റി​ക്കോ​ർ​ഡാ​ണ് ഇ​ടം​കൈ​യ​ൻ സ്പി​ന്ന​റെ കാ​ത്തി​രു​ന്ന​ത്. ജിം ​ലേ​ക്ക​ർ (ഇം​ഗ്ല​ണ്ട് 1956), അ​നി​ൽ കും​ബ്ലെ (ഇ​ന്ത്യ 1999) എ​ന്നി​വ​രാ​ണ് മു​ൻ​പ് സ​മാ​ന​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​വ​ർ. ജിം ​ലേ​ക്ക​ർ ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രേ നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ കും​ബ്ലെ ച​രി​ത്രം സൃ​ഷ്ടി​ച്ച​ത് പാ​ക്കി​സ്ഥാ​നെ​തി​രേ​യാ​യി​രു​ന്നു.

ഇ​രു​വ​രും നാ​ട്ടി​ലാ​ണ് റി​ക്കോ​ർ​ഡ് സ്വ​ന്ത​മാ​ക്കി​യ​ത്. വി​ദേ​ശ പി​ച്ചി​ൽ അ​പൂ​ർ​വ പ്ര​ക​ട​നം ന​ട​ത്തി​യ അ​ജാ​സ് പ​ട്ടേ​ലി​ന്‍റെ നേ​ട്ടം മു​ൻ​ഗാ​മി​ക​ളേ​ക്കാ​ൾ ഒ​രു​പ​ടി മു​ന്നി​ലാ​ണ്. 47.5 ഓ​വ​ർ പ​ന്തെ​റി​ഞ്ഞ അ​ജാ​സ് 119 റ​ണ്‍​സ് വി​ട്ടു​കൊ​ടു​ത്താ​ണ് 10 വി​ക്ക​റ്റു​ക​ൾ പി​ഴു​ത​ത്.

ന്യൂ​സി​ല​ൻ​ഡ് സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പൊ​തു​വേ സ്പി​ന്ന​ർ​മാ​ർ​ക്ക് പ്ര​സ​ക്തി കു​റ​വാ​ണ്. അ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ നി​ന്നും ഉ​യ​ർ​ന്നു​വ​ന്നാ​ണ് അ​ജാ​സ് ച​രി​ത്രം സൃ​ഷ്ടി​ച്ച​ത്. ജ·​നാ​ട്ടി​ൽ അ​പൂ​ർ​വ നേ​ട്ടം സ്വ​ന്ത​മാ​ക്കാ​നാ​യി എ​ന്ന ഭാ​ഗ്യ​വും അ​ജാ​സ് പ​ട്ടേ​ലി​നു​ണ്ടാ​യി. 1988 ഒ​ക്ടോ​ബ​ർ 21ന് ​മും​ബൈ​യി​ലാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ ജ​ന​നം. പി​ന്നീ​ട് ന്യൂ​സി​ല​ൻ​ഡി​ലേ​ക്ക് കു​ടും​ബം മാ​റു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.