ഇരുപക്ഷവും പിരിമുറുക്കത്തിൽ; ഇ​ന്ദി​രാ ഗാ​ന്ധി സ​ഹ.ആ​ശു​പ​ത്രി തെ​ര​ഞ്ഞെ​ടു​പ്പ് നാ​ളെ
ഇരുപക്ഷവും പിരിമുറുക്കത്തിൽ; ഇ​ന്ദി​രാ ഗാ​ന്ധി സ​ഹ.ആ​ശു​പ​ത്രി തെ​ര​ഞ്ഞെ​ടു​പ്പ് നാ​ളെ
Saturday, December 4, 2021 2:07 PM IST
ത​ല​ശേ​രി: നാ​ളെ ന​ട​ക്കു​ന്ന ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി ഭ​ര​ണ സ​മി​തി​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം കേ​ര​ള രാ​ഷ്‌​ട്രീ​യ​ത്തി​ൽ പു​തി​യ ച​ല​ന​ങ്ങ​ൾ​ക്കു തു​ട​ക്കം കു​റി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം യു​ഡി​എ​ഫ് പാ​ന​ലി​ന് അ​നു​കൂ​ല​മാ​യാ​ൽ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ കൂ​ടു​ത​ൽ ക​രു​ത്ത​നാ​യി മാ​റും.

മ​മ്പ​റം ദി​വാ​ക​ര​ന്‍റെ പാ​ന​ലാ​ണ് വി​ജ​യം നേ​ടു​ന്ന​തെ​ങ്കി​ൽ കോ​ൺ​ഗ്ര​സി​ലെ സു​ധാ​ക​ര വി​രു​ദ്ധ​ർ കൂ​ടു​ത​ൽ ശ​ക്ത​രാ​കും. കോ​ൺ​ഗ്ര​സി​ലെ ത​ല മു​തി​ർ​ന്ന നേ​താ​ക്ക​ളെ​യെ​ല്ലാം ഒ​തു​ക്കി ഒ​റ്റ​യാ​ൻ നീ​ക്ക​മാ​ണ് സു​ധാ​ക​ര​ൻ ന​ട​ത്തു​ന്ന​തെ​ന്നാ​ണ് എ, ​ഐ വി​ഭാ​ഗ​ങ്ങ​ളുടെ ആരോപണം. ഇ​തി​നെ​തി​രേ​യാ​ണ് സം​സ്ഥാ​ന ത​ല​ത്തി​ൽ എ, ​ഐ വി​ഭാ​ഗ​ങ്ങ​ളു​ടെ ര​ഹ​സ്യ കൂ​ട്ടാ​യ്മ​ക​ൾ ഇ​പ്പോ​ൾ ന​ട​ന്നു വ​രു​ന്ന​ത്.

ഉ​മ്മ​ൻ ചാ​ണ്ടി, മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, ര​മേ​ശ് ചെ​ന്നി​ത്ത​ല തു​ട​ങ്ങി​യ നേ​താ​ക്ക​ളു​ടെ പി​ന്തു​ണ​യും ഈ ​നീ​ക്ക​ത്തി​നു പി​ന്നി​ലു​ണ്ടെ​ന്ന് ഇ​തി​ന​കം വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. മ​മ്പ​റം ദി​വാ​ക​ര​ന്‍റെ വ്യ​ക്തി പ്ര​ഭാ​വംകൊ​ണ്ട് പ​ടു​തു​യ​ർ​ത്തി​യ ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള സു​ധാ​ക​ര​ന്‍റെ നീ​ക്കം ഒ​രു ത​ര​ത്തി​ലും അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് സു​ധാ​ക​ര വി​രു​ദ്ധ​രാ​യ നേ​താ​ക്ക​ൾ പ​റ​യു​ന്നു.

എ​ന്നാ​ൽ, ഡി​സി​സി നേ​തൃ​ത്വം എ​ന്തു വി​ട്ടുവീ​ഴ്ച​ക്കും ത​യാ​റാ​യി​ട്ടും ഒ​രു ത​ര​ത്തി​ലു​ള്ള മ​ധ്യ​സ്ഥ ശ്ര​മ​ത്തി​നും നി​ൽ​ക്കാ​തി​രു​ന്ന മ​മ്പ​റ​ത്തി​ന്‍റെ നി​ല​പാ​ട് ശ​രി​യ​ല്ലെ​ന്നാ​ണ് സു​ധാ​ക​ര​നെ അ​നു​കൂ​ലി​ക്കു​ന്ന​വ​ർ പ​റ​യു​ന്ന​ത്. എ​ന്താ​യാ​ലും നാ​ളെ രാ​ത്രി​യോ​ടെ പു​റ​ത്തു വ​രു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം കേ​ര​ള രാ​ഷ​ട്രീ​യ​ത്തി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ സ​ജീ​വ ച​ർ​ച്ച​യാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.