ചി​റാ​പു​ഞ്ചി​യി​ൽ റോ​ഡു​ക​ൾ കു​റ​വാ​ണ്: ജ​യ​സൂ​ര്യ​ക്ക് മ​ന്ത്രി റി​യാ​സി​ന്‍റെ മ​റു​പ​ടി
ചി​റാ​പു​ഞ്ചി​യി​ൽ റോ​ഡു​ക​ൾ കു​റ​വാ​ണ്: ജ​യ​സൂ​ര്യ​ക്ക് മ​ന്ത്രി റി​യാ​സി​ന്‍റെ മ​റു​പ​ടി
Saturday, December 4, 2021 1:17 PM IST
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തെ റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ​യി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നെ​തി​രേ വി​മ​ർ​ശ​നം ന​ട​ത്തി​യ ന​ട​ൻ ജ​യ​സൂ​ര്യ​ക്ക് മ​റു​പ​ടി​യു​മാ​യി മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. കേ​ര​ള​ത്തി​ലെ റോ​ഡ് പ്ര​വൃ​ത്തി​ക്ക് മ​ഴ ത​ട​സം ത​ന്നെ​യാ​ണ്. ജ​യ​സൂ​ര്യ പ​റ​ഞ്ഞ ചി​റാ​പു​ഞ്ചി ഉ​ൾ​പ്പെ​ട്ട മേ​ഘാ​ല​യ​യി​ൽ കേ​ര​ള​ത്തേ​ക്കാ​ൾ റോ​ഡ് കു​റ​വാ​ണെ​ന്നും മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ചി​റാ​പു​ഞ്ചി ഉ​ൾ​പ്പെ​ട്ട മേ​ഘാ​ല​യ​യി​ൽ 10,000 കി​ലോ​മീ​റ്റ​ർ റോ​ഡാ​ണു​ള്ള​ത്. കേ​ര​ള​ത്തി​ൽ മൂ​ന്ന​ര​ല​ക്ഷം കി​ലോ​മീ​റ്റ​ർ റോ​ഡ് ഉ​ണ്ടെ​ന്ന് ഓ​ർ​ക്ക​ണം. ജ​യ​സൂ​ര്യ​യു​ടേ​ത് സ്വാ​ഭാ​വി​ക പ്ര​തി​ക​ര​ണം മാ​ത്ര​മെ​ന്നും മ​ന്ത്രി മ​റു​പ​ടി​യി​ൽ വ്യ​ക്ത​മാ​ക്കി.

റോ​ഡ് നി​കു​തി അ​ട​യ്ക്കു​ന്ന​വ​ര്‍​ക്ക് ന​ല്ല റോ​ഡ് വേ​ണ​മെ​ന്നും മ​ഴ​ക്കാ​ല​ത്ത് റോ​ഡ് ന​ന്നാ​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ങ്കി​ല്‍ ചി​റാ​പു​ഞ്ചി​യി​ല്‍ റോ​ഡേ ഉ​ണ്ടാ​കി​ല്ലെ​ന്നു​മാ​ണ് രാ​വി​ലെ ജ​യ​സൂ​ര്യ പ​റ​ഞ്ഞ​ത്. മ​ഴ​യാ​ണ് റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​യു​ടെ ത​ട​സം എ​ന്ന സ​ർ​ക്കാ​ർ വാ​ദം ജ​നം അ​റി​യേ​ണ്ട. കു​ഴി​ക​ളി​ൽ വീ​ണ് ജ​നം മ​രി​ക്കു​മ്പോ​ൾ ക​രാ​റു​കാ​ര​നാ​ണ് ഉ​ത്ത​ര​വാ​ദി​ത്വ​മെ​ന്നും ജ​യ​സൂ​ര്യ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.