യു​പി​യി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സു​മാ​യി സ​ഖ്യം രൂ​പീ​ക​രി​ക്കു​മെ​ന്ന് അ​ഖി​ലേ​ഷ് യാ​ദ​വ്
യു​പി​യി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സു​മാ​യി സ​ഖ്യം രൂ​പീ​ക​രി​ക്കു​മെ​ന്ന് അ​ഖി​ലേ​ഷ് യാ​ദ​വ്
Saturday, December 4, 2021 1:04 PM IST
ല​ക്നോ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കു​ന്ന ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ മു​ന്ന​ണി രൂ​പീ​ക​രി​ക്കാ​ന്‍ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വും ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യ മ​മ​താ ബാ​ന​ര്‍​ജി​യെ സ്വാ​ഗ​തം ചെ​യ്ത് സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ​രി​യാ​യ സ​മ​യ​ത്ത് ച​ർ​ച്ച ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​മ​താ ബാ​ന​ര്‍​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബം​ഗാ​ളി​ല്‍ നി​ന്നും ബി​ജെ​പി​യെ തു​ട​ച്ചു​നീ​ക്കി​യ​തു പോ​ലെ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ജ​ന​ങ്ങ​ള്‍ ബി​ജെ​പി​യെ അ​ധി​കാ​ര​ത്തി​ല്‍ നി​ന്നും മാ​റ്റു​മെ​ന്നും അ​ഖി​ലേ​ഷ് പ​റ​ഞ്ഞു. ഝാ​ന്‍​സി​യി​ല്‍ ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ക​രെ അ​ഭി​വാ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​ണ്‍​ഗ്ര​സി​നെ​യും ജ​നം ത​ള്ളും. വ​രു​ന്ന നി​യ​മ​സ​ഭാ തെരഞ്ഞെടുപ്പിൽ കോ​ണ്‍​ഗ്ര​സ് ഒ​രു സീ​റ്റ് പോ​ലും നേ​ടി​ല്ലെ​ന്നും അ​ഖി​ലേ​ഷ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.