കേ​ര​ള​ത്തി​ൽ ആ​രും ചോ​ദി​ക്കാ​നും പ​റ​യാ​നു​മി​ല്ലാ​ത്ത അ​വ​സ്ഥ​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ്
കേ​ര​ള​ത്തി​ൽ ആ​രും ചോ​ദി​ക്കാ​നും പ​റ​യാ​നു​മി​ല്ലാ​ത്ത അ​വ​സ്ഥ​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ്
Saturday, December 4, 2021 12:33 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ല്ല​പ്പെ​രി​യാ​ർ വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ക​ട​ന്നാ​ക്ര​മി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. രാ​ത്രി അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​ർ തു​റ​ക്കാ​ൻ പാ​ടി​ല്ലെ​ന്ന നി​ബ​ന്ധ​ന ത​മി​ഴ്നാ​ട് ലം​ഘി​ച്ചി​ട്ട് സ​ർ​ക്കാ​ർ ഒ​ന്നും ചെ​യ്തി​ല്ലെ​ന്നും ക​ത്ത് എ​ഴു​തി​യെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്ന​തെ​ന്നും സ​തീ​ശ​ൻ പ​രി​ഹ​സി​ച്ചു.

കേ​ര​ള​ത്തി​ൽ ചോ​ദി​ക്കാ​നും പ​റ​യാ​നും ആ​രും ഇ​ല്ലാ​ത്ത​തി​നാ​ൽ ത​മി​ഴ്നാ​ടി​ന് എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ഷ​ട്ട​ർ തു​റ​ക്കാ​മെ​ന്ന​താ​ണ് അ​വ​സ്ഥ​യെ​ന്നും എം.​എം. മ​ണി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഇ​ടു​ക്കി ജ​ന​ത​യെ ക​ബ​ളി​പ്പി​ക്കു​ക​യാ​ണെ​ന്നും സ​തീ​ശ​ൻ കു​റ്റ​പ്പെ​ടു​ത്തി.

അ​നാ​സ്ഥ​യു​ടെ പ​ര​മോ​ന്ന​തി​യി​ലാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ. വ​കു​പ്പ് മ​ന്ത്രി​മാ​രെ ഇ​രു​ട്ടി​ൽ നി​ർ​ത്തി​യാ​ണ് മു​ഖ്യ​മ​ന്ത്രി തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​ന്ന​ത്. സ്വ​ന്തം വ​കു​പ്പി​ലെ കാ​ര്യ​ങ്ങ​ൾ അ​റി​യാ​ത്ത ര​ണ്ട് മ​ന്ത്രി​മാ​ർ എ​ന്തി​നാ​ണ് സ്ഥാ​ന​ത്ത് തു​ട​രു​ന്ന​തെ​ന്നും സ​തീ​ശ​ൻ ചോ​ദി​ച്ചു.

മു​ല്ല​പ്പെ​രി​യാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​രി​ന് അ​ടി​സ്ഥാ​ന വി​വ​ര​ങ്ങ​ൾ പോ​ലു​മി​ല്ല. മു​ല്ല​പ്പെ​രി​യാ​റി​ലെ മ​രം മു​റി ബേ​ബി ഡാം ​ശ​ക്തി​പ്പെ​ടു​ത്താ​ൻ ആ​ണ്. അ​തി​നു ശേ​ഷം ജ​ല​നി​ര​പ്പ് 152 അ​ടി​യാ​ക്കാ​ൻ ആ​ണ് ത​മി​ഴ്നാ​ടി​ന്‍റെ നീ​ക്കം. മു​ഖ്യ​മ​ന്ത്രി ഈ ​വി​ഷ​യ​ത്തി​ൽ മി​ണ്ടു​ന്നി​ല്ലെ​ന്നും സ​തീ​ശ​ൻ കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.