ജി​ഷ്ണു​വി​ന് സ​ന്ദീ​പി​നോ​ട് പ​ക; തി​രു​വ​ല്ല​യി​ലേ​ത് രാ​ഷ്ട്രീയ കൊ​ല​യെ​ന്ന് റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ട്
ജി​ഷ്ണു​വി​ന് സ​ന്ദീ​പി​നോ​ട് പ​ക; തി​രു​വ​ല്ല​യി​ലേ​ത് രാ​ഷ്ട്രീയ കൊ​ല​യെ​ന്ന് റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ട്
Saturday, December 4, 2021 11:52 AM IST
പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല​യി​ലെ സി​പി​എം നേ​താ​വ് പി.​ബി. സ​ന്ദീ​പ് കു​മാ​റി​ന്‍റെ കൊ​ല​പാ​ത​കം രാ​ഷ്ട്രീ​യ​വി​രോ​ധം മൂ​ല​മെ​ന്ന് റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ട്. കേ​സി​ലെ മു​ഖ്യ​പ്ര​തി​യും യു​വ​മോ​ർ​ച്ച നേ​താ​വു​മാ​യ ജി​ഷ്ണു​വി​ന് സ​ന്ദീ​പി​നോ​ട് രാ​ഷ്ട്രി​യ വി​രോ​ധ​വും വ്യ​ക്തി​വൈ​രാ​ഗ്യ​വു​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ജി​ഷ്ണു​വാ​ണ് സ​ന്ദീ​പി​നെ ഏ​റ്റ​വും കൂ​ടു​ത​ൽ കു​ത്തി​യ​തെ​ന്നും കൊ​ല്ലാ​നു​ള്ള ഉ​ദ്ദേ​ശ​ത്തി​ൽ ത​ന്നെ​യാ​ണ് പ്ര​തി​ക​ൾ സ​ന്ദീ​പി​നെ ആ​ക്ര​മി​ച്ച​തെ​ന്നും റി​പ്പോ​ർ‌​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. അ​തേ​സ​മ​യം, പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട് അ​ന്വേ​ഷ​ണ​സം​ഘം ഇ​ന്ന് കോ​ട​തി​യി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.