ജ​ന​ത്തെ പ്ര​യാ​സ​പ്പെ​ടു​ത്താ​ന​ല്ല ക​സേ​ര​യി​ൽ ഇ​രി​ക്കേ​ണ്ട​ത്; ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്ന​റി​യി​പ്പ്
ജ​ന​ത്തെ പ്ര​യാ​സ​പ്പെ​ടു​ത്താ​ന​ല്ല ക​സേ​ര​യി​ൽ ഇ​രി​ക്കേ​ണ്ട​ത്; ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്ന​റി​യി​പ്പ്
Saturday, December 4, 2021 11:38 AM IST
തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍ ജ​ന​ങ്ങ​ളെ വ​ല​യ്ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. അ​ഴി​മ​തി ഇ​ല്ലാ​ത്ത നാ​ടാ​ണ് ന​മ്മ​ൾ​ക്ക് ആ​വ​ശ്യ​മെ​ന്നും ജ​ന​ങ്ങ​ള്‍ സ​മീ​പി​ക്കു​മ്പോ​ള്‍ ആ​രോ​ഗ്യ​ക​ര​മാ​യ സ​മീ​പ​ന​മു​ണ്ടാ​കു​ന്നി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ജ​ന​ങ്ങ​ളെ പ്ര​യാ​സ​പ്പെ​ടു​ത്താ​ന​ല്ല ക​സേ​ര​യി​ലി​രി​ക്കേ​ണ്ട​ത്. ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​മാ​യ സേ​വ​നം നി​ഷേ​ധി​ക്ക​രു​ത്. ആ​വ​ശ്യ​ങ്ങ​ളു​മാ​യി വ​രു​ന്ന​വ​ര്‍​ക്ക് ചി​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ വാ​തി​ല്‍ തു​റ​ക്കു​ന്നി​ല്ല. ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​വ​ര്‍​ക്കു​ള്ള താ​മ​സം എ​വി​ടെ​യാ​ണെ​ന്ന് എ​ല്ലാ​വ​ര്‍​ക്കു​മ​റി​യാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി മു​ന്ന​റി​യി​പ്പ് ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.