ആ​ല​ത്തൂ​രി​ൽ നി​ന്നും കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​നി​യെ മും​ബൈ​യി​ൽ ക​ണ്ടെ​ത്തി
ആ​ല​ത്തൂ​രി​ൽ നി​ന്നും കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​നി​യെ മും​ബൈ​യി​ൽ ക​ണ്ടെ​ത്തി
Saturday, December 4, 2021 11:39 AM IST
പാ​ല​ക്കാ​ട്: മൂ​ന്നു മാ​സം മു​ന്‍​പ് ആ​ല​ത്തൂ​രി​ല്‍ നി​ന്നും കാ​ണാ​താ​യ വി​ദ്യാ​ര്‍​ഥി​നി സൂ​ര്യ​കൃ​ഷ്ണ​യെ ക​ണ്ടെ​ത്തി. മും​ബൈ​യി​ല്‍ നി​ന്നു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. കു​ട്ടി​യെ ഇ​ന്നു കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

​ല​ത്തൂ​ർ പു​തി​യ​ങ്കം തെ​ലു​ങ്ക​ത്ത​റ ഭ​ര​ത​ൻ നി​വാ​സി​ൽ രാ​ധാ​കൃ​ഷ്ണ​ന്‍റെ​യും സു​നി​ത​യു​ടെ​യും മൂ​ത്ത മ​ക​ൾ സൂ​ര്യ​കൃ​ഷ്ണ​യെ​യാ​ണ് ഓ​ഗ​സ്റ്റ് 30മു​ത​ൽ കാ​ണാ​താ​യ​ത്. പാ​ല​ക്കാ​ട് മേ​ഴ്സി കോ​ള​ജി​ൽ ര​ണ്ടാം വ​ർ​ഷ ബിഎ ഇം​ഗ്ലീ​ഷ് വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു. മും​ബൈ​യി​ൽനി​ന്നു പെ​ണ്‍​കു​ട്ടി​യെ തി​രി​കെ ആ​ല​ത്തൂ​രി​ലെ​ത്തി​ച്ചി​ട്ടു​ണ്ട്.

വീ​ടു​വി​ട്ടി​റ​ങ്ങി​യ പെ​ണ്‍​കു​ട്ടി ക​ള്ള​പ്പേ​രി​ൽ കോ​യ​ന്പ​ത്തൂ​രി​ലേ​ക്കു ട്രെ​യി​നി​ൽ പോ​യ​താ​യി പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഫോ​ണോ എ​ടി​എം കാ​ർ​ഡോ എ​ടു​ക്കാ​തെ സൂ​ര്യ അ​പ്ര​ത്യ​ക്ഷ​യാ​യ​ത് പോ​ലീ​സി​നെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കി​യി​രു​ന്നു.

ഓ​ഗ​സ്റ്റ് 30ന് രാ​വി​ലെ പ​തി​നൊ​ന്നേ​കാ​ലോ​ടെ ആ​ല​ത്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ലെ സി​സി ടി​വി​യി​ലാ​ണ് സൂ​ര്യ​യു​ടെ ദൃ​ശ്യ​ങ്ങ​ൾ അ​വ​സാ​ന​മാ​യി പ​തി​ഞ്ഞി​രു​ന്ന​ത്. സൂ​ര്യ​യെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​രു​ന്നു.

ഈ ​സം​ഭ​വ​ത്തി​നു ശേ​ഷം വീ​ണ്ടും ആ​ല​ത്തൂ​രി​ൽനി​ന്ന് പെ​ണ്‍​കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രെ കാ​ണാ​താ​യി​രു​ന്നു. ഇ​വ​രെ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചെ​ങ്കി​ലും സൂ​ര്യ​യെ ക​ണ്ടെ​ത്താ​ൻ പി​ന്നെ​യും വൈ​കി.
ആ​ല​ത്തൂ​രി​ൽനി​ന്ന് മും​ബൈ​യി​ലേ​ക്ക് സൂ​ര്യ എ​ങ്ങ​നെ എ​ത്തി, എ​ന്തി​നാ​ണ് മും​ബൈ​യി​ലേ​ക്കു പോ​യ​ത് എ​ന്നീ കാ​ര്യ​ങ്ങ​ൾ പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.