വാ​ക്സി​നെ​ടു​ക്കാ​ത്ത​വ​ർ​ക്ക് നി​യ​ന്ത്ര​ണ​വു​മാ​യി ത​മി​ഴ്നാ​ടും; മു​ൻ​ക​രു​ത​ൽ ക​ടു​പ്പി​ക്കു​ന്നു
വാ​ക്സി​നെ​ടു​ക്കാ​ത്ത​വ​ർ​ക്ക് നി​യ​ന്ത്ര​ണ​വു​മാ​യി ത​മി​ഴ്നാ​ടും; മു​ൻ​ക​രു​ത​ൽ ക​ടു​പ്പി​ക്കു​ന്നു
Saturday, December 4, 2021 10:59 AM IST
ചെ​ന്നൈ: രാ​ജ്യ​ത്ത് ര​ണ്ടു​പേ​ര്‍​ക്ക് കോ​വി​ഡി​ന്‍റെ ഒ​മി​ക്രോ​ണ്‍ വ​ക​ഭേ​ദം റി​പ്പോ​ര്‍​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ത​മി​ഴ്‌​നാ​ട്ടി​ലും മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്നു. മ​ധു​ര​യി​ല്‍ വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കാ​ത്ത​വ​രെ മാ​ളു​ക​ളി​ലും ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സു​ക​ളി​ലും പ്ര​വേ​ശി​പ്പി​ക്കി​ല്ലെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. അ​ടു​ത്ത ആ​ഴ്ച​മു​ത​ലാ​ണ് നി​യ​ന്ത്ര​ണം ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

കു​റ​ഞ്ഞ​ത് ഒ​രു ഡോ​സ് വാ​ക്‌​സി​നെ​ങ്കി​ലും സ്വീ​ക​രി​ക്കാ​ന്‍ ആ​ളു​ക​ള്‍​ക്ക് ഒ​രാ​ഴ്ച​ത്തെ സ​മ​യം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും ഇ​ക്കാ​ര്യം അ​നു​സ​രി​ക്കാ​ത്ത​വ​രെ ഹോ​ട്ട​ല്‍, ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സ്, മാ​ള്‍ പോ​ലെ​യു​ള്ള പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ പ്ര​വേ​ശി​പ്പി​ക്കി​ല്ലെ​ന്ന് ക​ള​ക്ട​ര്‍ അ​നീ​ഷ് ശേ​ഖ​ര്‍ പ​റ​ഞ്ഞു.

ര​ണ്ട് ഒ​മി​ക്രോ​ണ്‍ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത ക​ര്‍​ണാ​ട​ക​യി​ലും സ​മാ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ര​ണ്ടു ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്കു മാ​ത്ര​മേ ക​ർ​ണാ​ട​ക​യി​ൽ മാ​ളു​ക​ൾ, തി​യ​റ്റ​റു​ക​ൾ, സി​നി​മാ ഹാ​ളു​ക​ൾ തു​ട​ങ്ങി​യ പൊ​തു ഇ​ട​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് സാ​ധി​ക്കു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.