ആ​ന്ധ്ര മു​ൻ മു​ഖ്യ​മ​ന്ത്രി കെ. ​റോ​സ​യ്യ അ​ന്ത​രി​ച്ചു
ആ​ന്ധ്ര മു​ൻ മു​ഖ്യ​മ​ന്ത്രി കെ. ​റോ​സ​യ്യ അ​ന്ത​രി​ച്ചു
Saturday, December 4, 2021 9:45 AM IST
അ​മ​രാ​വ​തി: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​റോ​സ​യ്യ (88) അ​ന്ത​രി​ച്ചു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ഹൈ​ദ​രാ​ബാ​ദി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. ആ​ന്ധ്ര മു​ൻ മു​ഖ്യ​മ​ന്ത്രി​യും ക​ർ​ണാ​ട​ക-​ത​മി​ഴ്നാ​ട് ഗ​വ​ർ​ണ​റു​മാ​യി​രു​ന്നു. എം​പി​യാ​യും സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

16 ത​വ​ണ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച് റെ​ക്കോ​ർ​ഡ് സൃ​ഷ്ടി​ച്ച ധ​ന​മ​ന്ത്രി​യാ​ണ് അ​ദ്ദേ​ഹം. വൈ​എ​സ്ആ​ർ രാ​ജ​ശേ​ഖ​ര റെ​ഡ്ഡി​യു​ടെ മ​ര​ണ​ശേ​ഷം 2009 സെ​പ്റ്റം​ബ​ർ മു​ത​ൽ 2010 ന​വം​ബ​ർ വ​രെ അ​വി​ഭ​ക്ത ആ​ന്ധ്രാ​പ്ര​ദേ​ശി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്നു റോ​സ​യ്യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.