സൈ​ജു ന​ട​ത്തി​യ ഡി​ജെ പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കെ​തി​രെ കേ​സ്
സൈ​ജു ന​ട​ത്തി​യ ഡി​ജെ പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കെ​തി​രെ കേ​സ്
Saturday, December 4, 2021 8:53 AM IST
കൊ​ച്ചി: കാ​ര്‍ അ​പ​ക​ട​ത്തി​ല്‍ മോ​ഡ​ലു​ക​ളു​ടെ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കൂ​ടൂ​ത​ല്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചു. കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ സൈ​ജു ത​ങ്ക​ച്ച​ന്‍ ന​ട​ത്തി​യ ഡി​ജെ പാ​ര്‍​ട്ടി​യി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

പാ​ര്‍​ട്ടി​യി​ല്‍ സൈ​ജു​വി​നൊ​പ്പം ല​ഹ​രി ഉ​പ​യോ​ഗി​ച്ച 17 പേ​ര്‍​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി. ഇ​വ​ര്‍ ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സൈ​ജു​വി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ നി​ന്നും ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്ത​ത്.

അ​തേ​സ​മ​യം, മോ​ഡ​ലു​ക​ളു​ടെ മ​ര​ണ​ത്തി​ല്‍ സൈ​ജു​വി​നെ​തി​രെ ഒ​ന്‍​പ​ത് കേ​സു​ക​ളെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. സൈ​ജു​വി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ക്കു​ന്ന​ത്.

തൃ​ക്കാ​ക്ക​ര, ഇ​ൻ​ഫോ പാ​ർ​ക്, മ​ര​ട്, പ​ന​ങ്ങാ​ട്, ഫോ​ർ​ട്ടു​കൊ​ച്ചി, ഇ​ടു​ക്കി വെ​ള്ള​ത്തൂ​വ​ൽ സ്റ്റേ​ഷ​നു​ക​ളി​ലാ​കും കേ​സെ​ടു​ക്കു​ക. കാ​ട്ടു​പോ​ത്തി​നെ വേ​ട്ട​യാ​ടി​യെ​ന്ന കേ​സി​ൽ വ​നം വ​കു​പ്പും സൈ​ജു​വി​നെ​തി​രെ കേ​സെ​ടു​ത്തേ​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.