ബം​ഗാ​ള്‍ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഗ്യാ​സ് ചേം​ബ​ര്‍: ഗ​വ​ര്‍​ണ​ര്‍ ജ​ഗ്ദീ​പ് ധ​ന്‍​ക​ർ
ബം​ഗാ​ള്‍ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഗ്യാ​സ് ചേം​ബ​ര്‍: ഗ​വ​ര്‍​ണ​ര്‍ ജ​ഗ്ദീ​പ് ധ​ന്‍​ക​ർ
Saturday, December 4, 2021 6:09 AM IST
ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ ബം​ഗാ​ള്‍ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഗ്യാ​സ് ചേം​ബ​ര്‍ ആ​ണെ​ന്ന് ബം​ഗാ​ള്‍ ഗ​വ​ര്‍​ണ​ര്‍ ജ​ഗ്ദീ​പ് ധ​ന്‍​ക​ർ. ബം​ഗാ​ൾ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഗ്യാ​സ് ചേ​മ്പ​റാ​യി മാ​റി​യി​രി​ക്കു​ന്നു. ആ ​ഭ​യ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​ൻ ക​ഴി​യാ​ത്ത​വി​ധം ആ​ളു​ക​ൾ വി​ര​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്വ​കാ​ര്യ ചാ​ന​ല്‍ ന​ട​ത്തി​യ സം​വാ​ദ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് പി​ന്നാ​ലെ വ്യാ​പ​ക​മാ​യി സം​സ്ഥാ​ന​ത്ത് സം​ഘ​ര്‍​ഷ​ങ്ങ​ള്‍ ന​ട​ന്നു. മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ഐ​സി​യു​വി​ലാ​ണെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ത​ല​വ​നാ​യ മു​ന്‍ കോ​ല്‍​ക്ക​ത്ത ഹൈ​ക്കോ​ട​തി ജ​ഡ്ജി ത​ന്നെ പ​റ​ഞ്ഞു.

ബം​ഗാ​ളി​ല്‍ ഭ​ര​ണ​ഘ​ട​ന പി​ന്തു​ട​രു​ന്നി​ല്ല. താ​ൻ ര​ണ്ട് വ​ട്ടം നി​യ​മ​സ​ഭ​യി​ൽ സം​സാ​രി​ച്ച​പ്പോ​ഴും ത​ട​സ​പ്പെ​ടു​ത്തി​യെ​ന്നും അ​ദ്ദേ​ഹം തു​റ​ന്ന​ടി​ച്ചു. ചാ​ൻ​സി​ല​റാ​യ താ​ന്‍ അ​റി​യാ​തെ നി​യ​മ​നം ന​ട​ത്തി. സം​സ്ഥാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു കാ​ര്യ​ത്തി​ലും ഗ​വ​ര്‍​ണ​റെ മു​ഖ​വി​ല​ക്ക് എ​ടു​ത്തു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.