126 കൊ​ളീ​ജി​യം ശി​പാ​ർ​ശ​ക​ൾ ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല: കേ​ന്ദ്ര നി​യ​മ മ​ന്ത്രി കി​ര​ണ്‍ റി​ജ്ജു
126 കൊ​ളീ​ജി​യം ശി​പാ​ർ​ശ​ക​ൾ ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല: കേ​ന്ദ്ര നി​യ​മ മ​ന്ത്രി കി​ര​ണ്‍ റി​ജ്ജു
Saturday, December 4, 2021 1:52 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ വി​വി​ധ ഹൈ​ക്കോ​ട​തി​ക​ളി​ലേ​ക്ക് കൊ​ളീ​ജി​യം ശി​പാ​ർ​ശ ചെ​യ്ത 164 നി​യ​മ​ന​ങ്ങ​ളി​ൽ 121 നി​യ​മ​ന​ങ്ങ​ളും ന​ട​പ്പാ​ക്കി​യി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്ര നി​യ​മ മ​ന്ത്രി കി​ര​ണ്‍ റി​ജ്ജു രാ​ജ്യ​സ​ഭ​യി​ൽ ന​ൽ​കി​യ മ​റു​പ​ടി​യി​ൽ അ​റി​യി​ച്ചു.

രാ​ജ്യ​ത്തെ വി​വി​ധ ഹൈ​ക്കോ​ട​തി​ക​ളി​ലെ ജ​ഡ്ജി​മാ​രു​ടെ നി​യ​മ​ന​ങ്ങ​ൾ​ക്കാ​യി കൊ​ളീ​ജി​യം ശി​പാ​ർ​ശ ചെ​യ്ത​വ​രു​ടെ നി​യ​മ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ടോ എ​ന്നു​ള്ള ജോ​ണ്‍ ബ്രി​ട്ടാ​സി​ന്‍റെ ചോ​ദ്യ​ത്തി​നാ​ണ് നി​യ​മ​മ​ന്ത്രി മ​റു​പ​ടി ന​ൽ​കി​യ​ത്.

സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യ​ത്തി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ളെ തു​ട​ർ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ റ​ദ്ദു ചെ​യ്ത 55 നി​യ​മ​ന​ങ്ങ​ൾ​ക്ക് പു​റ​മേ 31 നി​യ​മ​ന​ങ്ങ​ൾ സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യ​ത്തി​ന്‍റെ അം​ഗീ​കാ​രം കാ​ത്തു കി​ട​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.