ചി​കി​ത്സയിലെ വീ​ഴ്ച: ഡോ​ക്ടർക്ക് ശ​മ്പ​ളം പോയി
ചി​കി​ത്സയിലെ വീ​ഴ്ച: ഡോ​ക്ടർക്ക് ശ​മ്പ​ളം പോയി
Friday, December 3, 2021 11:42 PM IST
ക​​​ൽ​​​പ്പ​​​റ്റ: ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​യ കു​​​ട്ടി​​​ക്ക് ചി​​​കി​​​ത്സ ന​​​ൽ​​​കു​​​ന്ന​​​തി​​​ൽ വീ​​​ഴ്ച വ​​​രു​​​ത്തി​​​യ ഡോ​​​ക്ട​​​റു​​​ടെ ശ​​​മ്പ​​​ള​​​ത്തി​​​ൽ​​നി​​​ന്നു 50,000 രൂ​​​പ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​കാ​​​ൻ ബാ​​​ലാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ ഉ​​​ത്ത​​​ര​​​വാ​​​യി. അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന തു​​​ക കു​​​ട്ടി​​​ക്കു വേ​​​ണ്ടി മാ​​​ത്ര​​​മേ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​വൂ. ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​രു​​​ടെ ഭാ​​​ഗ​​​ത്തു​​​നി​​​ന്നു തി​​​ക​​​ഞ്ഞ ബാ​​​ലാ​​​വ​​​കാ​​​ശ ലം​​​ഘ​​​നം ന​​​ട​​​ന്ന​​​താ​​​യി വി​​​ല​​​യി​​​രു​​​ത്തി​​​യ ക​​​മ്മീ​​​ഷ​​​ൻ കു​​​ട്ടി​​​യു​​​ടെ പ്രാ​​​യ​​​വും ഭാ​​​വി​​​യെ ബാ​​​ധി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള ന​​​ഷ്ട​​​വും പ​​​രി​​​ഗ​​​ണി​​​ച്ചാ​​ണ് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​കാ​​​ൻ ഉ​​​ത്ത​​​ര​​​വാ​​​യ​​​ത്.

വൈ​​​ത്തി​​​രി ഗ​​​വ. താ​​​ലൂ​​​ക്ക് താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി ഡോ​​​ക്ട​​​ർ, സ്റ്റാ​​​ഫ് ന​​​ഴ്സ് എ​​​ന്നി​​​വ​​​രു​​​ടെ ഭാ​​​ഗ​​​ത്തു​​​നി​​​ന്നു​​​ണ്ടാ​​​യ വീ​​​ഴ്ച​​​യും പ​​​രാ​​​തി​​​ക്കാ​​​ര​​​ന്‍റെ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളും സം​​​ബ​​​ന്ധി​​​ച്ച് വ​​​കു​​​പ്പു​​​ത​​​ല അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന​​​തി​​​ന് ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​നും ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി, ഡ​​​യ​​​റ​​​ക്ട​​​ർ, വൈ​​​ത്തി​​​രി താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി സൂ​​​പ്ര​​​ണ്ട് എ​​​ന്നി​​​വ​​​ർ​​​ക്ക് ക​​​മ്മീ​​​ഷ​​​ൻ നി​​​ർ​​​ദ്ദേ​​​ശം ന​​​ൽ​​​കി.

2019 ഡി​​​സം​​​ബ​​​ർ അ​​​ഞ്ചി​​​ന് രാ​​​ത്രി കു​​​ട്ടി​​​യെ വൃ​​​ഷ്ണ സം​​​ബ​​​ന്ധ​​​മാ​​​യ അ​​​സു​​​ഖ​​​ത്തെ തു​​​ട​​​ർ​​​ന്ന് വൈ​​​ത്തി​​​രി താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി കാ​​​ഷ്വാ​​​ലി​​​റ്റി​​​യി​​​ൽ കാ​​​ണി​​​ച്ചു. മ​​​ക​​​ന് ക​​​ല​​​ശ​​​ലാ​​​യ വേ​​​ദ​​​ന​​​യു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ട്ടും ഡോ​​​ക്ട​​​ർ ശ​​​രി​​​ക്കു പ​​​രി​​​ശോ​​​ധി​​​ക്കാ​​​തെ ഗു​​​ളി​​​ക​​​യും ഇ​​​ഞ്ച​​​ക്‌​​ഷ​​​നും ന​​​ൽ​​​കി സ്റ്റാ​​​ഫ് ന​​​ഴ്സി​​​നോ​​​ട് കു​​​ട്ടി​​​യെ നോ​​​ക്കാ​​​ൻ പ​​​റ​​യു​​ക​​യു​​ക​​യാ​​യി​​രു​​ന്നെ​​ന്നാ​​ണ് പ​​രാ​​തി.

ഉ​​​ട​​​നെ ശ​​​സ്ത്ര​​​ക്രി​​​യ ചെ​​​യ്യാ​​​ൻ പ​​​റ്റു​​​ന്ന ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു കു​​ട്ടി​​യെ റ​​​ഫ​​​ർ ചെ​​​യ്തി​​​രു​​​ന്നെ​​​ങ്കി​​​ൽ മ​​​ക​​​ന് ഈ ​​​അ​​​വ​​​സ്ഥ വ​​​രി​​​ല്ലാ​​​യി​​​രു​​​ന്നെ​​ന്നും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ന​​​ട​​​പ​​​ടി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​മാ​​​ണ് കു​​​ട്ടി​​​യു​​​ടെ അ​​​ച്ഛ​​​ൻ ബാ​​​ലാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​നെ സ​​​മീ​​​പി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.