മാ​പ്പ് പ​റ​യാ​തെ വി​ടി​ല്ല; ക​ങ്ക​ണ​യു​ടെ കാ​ർ ത​ട​ഞ്ഞ് ക​ർ​ഷ​ക​ർ
മാ​പ്പ് പ​റ​യാ​തെ വി​ടി​ല്ല; ക​ങ്ക​ണ​യു​ടെ കാ​ർ ത​ട​ഞ്ഞ് ക​ർ​ഷ​ക​ർ
Friday, December 3, 2021 5:44 PM IST
ന്യൂ​ഡ​ൽ​ഹി: മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബോ​ളി​വു​ഡ് ന​ടി ക​ങ്ക​ണ റ​ണാ​വ​ത്തി​ന്‍റെ കാ​ർ ത​ട​ഞ്ഞ് ക​ർ​ഷ​ക​ർ. പ​ഞ്ചാ​ബി​ലെ കി​രാ​ത്പൂ​രി​ൽ​വ​ച്ചാ​ണ് ക​ർ​ഷ​ക​ർ ക​ങ്ക​ണ​യു​ടെ കാ​ർ ത​ട​ഞ്ഞ​ത്.

കേ​ന്ദ്ര​സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ ദി​വ​സം റ​ദ്ദാ​ക്കി​യ കാ​ർ​ഷി​ക നി​യ​മ​ത്തെ അ​നു​കൂ​ലി​ച്ചും ക​ർ​ഷ​ക​ർ​ക്കെ​തി​രെ​യും പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തി​യ​തി​ന് ക​ങ്ക​ണ മാ​പ്പ് പ​റ​യ​ണ​മെ​ന്നാ​യി​രു​ന്നു ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.

ക​ർ​ഷ​ക സ​മ​ര​ത്തി​നെ​തി​രെ ന​ട​ത്തി​യ ട്വി​റ്റ​ർ പോ​സ്റ്റു​ക​ളു​ടെ പേ​രി​ൽ നി​ര​വ​ധി ഭീ​ഷ​ണി സ​ന്ദേ​ശ​ങ്ങ​ൾ ത​നി​ക്ക് ല​ഭി​ച്ചു​വെ​ന്നും, സം​ഭ​വ​ത്തി​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ക​ങ്ക​ണ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.