ബ​സ് ചാ​ർ​ജ് വ​ർ​ധ​ന: വീ​ണ്ടും ച​ർ​ച്ച
ബ​സ് ചാ​ർ​ജ് വ​ർ​ധ​ന: വീ​ണ്ടും ച​ർ​ച്ച
Friday, December 3, 2021 5:37 PM IST
തി​രു​വ​ന​ന്ത​പു​രം: ബ​സ് ചാ​ർ​ജ് വ​ർ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടും വി​ദ്യാ​ർ​ഥി നി​ര​ക്ക് സം​ബ​ന്ധി​ച്ചും ജ​സ്റ്റീ​സ് രാ​മ​ച​ന്ദ്ര​ൻ ക​മ്മി​റ്റി​യു​മാ​യി സ​ർ​ക്കാ​ർ വീ​ണ്ടും ച​ർ​ച്ച ന​ട​ത്തു. ഡി​സം​ബ​ർ ഒ​ൻ​പ​തി​ന് ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ തൈ​ക്കാ​ട് ഗ​സ്റ്റ് ഹൗ​സി​ലാ​ണ് ച​ർ​ച്ച നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

വി​ദ്യാ​ർ​ഥി നി​ര​ക്ക് വ​ർ​ധ​ന വേ​ണ​മെ​ന്ന ശ​ക്ത​മാ​യ നി​ല​പാ​ടി​ലാ​ണ് ബ​സു​ട​മ​ക​ൾ. വി​ദ്യാ​ർ​ഥി നി​ര​ക്ക് ആ​റ് രൂ​പ​യാ​ക്ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം. എ​ന്നാ​ൽ ഇ​ത്ര​യ​ധി​കം നി​ര​ക്ക് വ​ർ​ധി​പ്പി​ക്കു​ന്ന​തി​നെ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ ശ​ക്ത​മാ​യി എ​തി​ർ​ക്കു​ക​യാ​ണ്. വി​ദ്യാ​ർ​ഥി നി​ര​ക്ക് അ​ഞ്ച് രൂ​പ​യാ​ക്ക​ണ​മെ​ന്ന് നേ​ര​ത്തെ ജ​സ്റ്റീ​സ് രാ​മ​ച​ന്ദ്ര​ൻ ക​മ്മി​റ്റി ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു.

നേ​ര​ത്തെ നി​ര​ക്ക് വ​ർ​ധ​ന സം​ബ​ന്ധി​ച്ച് ബ​സു​ട​മ​ക​ളു​മാ​യും വി​ദ്യാ​ർ​ഥി നി​ര​ക്ക് സം​ബ​ന്ധി​ച്ച് വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളു​മാ​യി മ​ന്ത്രി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ബ​സ് ചാ​ർ​ജ് വ​ർ​ധി​പ്പി​ക്കാ​ൻ നേ​ര​ത്തെ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.