കോ​വി​ഡ് വ​ന്ന​വ​ർക്കും ഒ​മി​ക്രോ​ണിൽനിന്നു രക്ഷയില്ല
കോ​വി​ഡ് വ​ന്ന​വ​ർക്കും ഒ​മി​ക്രോ​ണിൽനിന്നു രക്ഷയില്ല
Friday, December 3, 2021 12:26 PM IST
ജോ​ഹ​ന്നാ​സ്ബ​ർ​ഗ്: ഒ​രി​ക്ക​ല്‍ കോ​വി​ഡ് വ​ന്ന​വ​രി​ല്‍ വീ​ണ്ടും രോ​ഗം വ​രാ​നു​ള്ള സാ​ധ്യ​ത ഡെ​ല്‍​റ്റ, ബീ​റ്റ വ​ക​ഭേ​ദ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഒ​മി​ക്രോ​ണ്‍ വ​ക​ഭേ​ദ​ത്തി​നു മൂ​ന്നു മ​ട​ങ്ങ് കൂ​ടു​ത​ലെ​ന്ന് പ​ഠ​നം. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ഗ​വേ​ഷ​ക​രാ​ണ് ഈ ​ക​ണ്ടെ​ത്ത​ലി​നു പി​ന്നി​ല്‍.

ആ​രോ​ഗ്യ​സം​വി​ധാ​നം ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ള്‍ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് അ​വ​ര്‍ ഈ ​നി​ഗ​മ​ന​ത്തി​ല്‍ എ​ത്തി​യ​ത്. ഒ​രു മെ​ഡി​ക്ക​ല്‍ പ്രീ​പ്രി​ന്‍റ് സെ​ര്‍​വ​റി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ഈ ​പ​ഠ​ന റി​പ്പോ​ര്‍​ട്ട് ഇ​തു​വ​രെ വി​ശ​ദ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കി​യി​ട്ടി​ല്ല.

മ​റ്റ് വ​ക​ഭേ​ദ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് മ​നു​ഷ്യ​ന്‍റെ പ്ര​തി​രോ​ധ ശേ​ഷി മ​റി​ക​ട​ക്കാ​നു​ള്ള ഒ​മി​ക്രോ​ണി​ന്‍റെ ക​ഴി​വി​നെ​ക്കു​റി​ച്ചും പ​ഠ​ന​ത്തി​ല്‍ പ​രാ​മ​ര്‍​ശി​ക്കു​ന്നു. കൂ​ടാ​തെ വാ​ക്‌​സി​ന്‍ മൂ​ലം കൈ​വ​രി​ച്ച പ്ര​തി​രോ​ധ ശേ​ഷി​യെ ഒ​മി​ക്രോ​ണ്‍ എ​ത്ര​മാ​ത്രം മ​റി​ക​ട​ക്കു​മെ​ന്ന് വി​ല​യി​രു​ത്താ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും ഗ​വേ​ഷ​ക​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.