സിംഗിൾ ബഞ്ച് വി​ധി റ​ദ്ദാ​ക്കി; കോ​വി​ഷീ​ൽ​ഡ് വാ​ക്സി​നേ​ഷ​ൻ ഇ​ട​വേ​ള 84 ദി​വ​സം ത​ന്നെ
സിംഗിൾ ബഞ്ച് വി​ധി റ​ദ്ദാ​ക്കി; കോ​വി​ഷീ​ൽ​ഡ് വാ​ക്സി​നേ​ഷ​ൻ ഇ​ട​വേ​ള 84 ദി​വ​സം ത​ന്നെ
Friday, December 3, 2021 12:12 PM IST
കൊ​ച്ചി: കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ഇ​ട​വേ​ള കു​റ​ച്ച ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി. ര​ണ്ടു ഡോ​സു​ക​ള്‍ ത​മ്മി​ലു​ള്ള ഇ​ട​വേ​ള 28 ദി​വ​സ​മാ​ക്കി കു​റ​ച്ച ഹൈ​ക്കോ​ട​തി സിം​ഗ് ബെ​ഞ്ച് ഉ​ത്ത​ര​വ് ഡി​വി​ഷ​ന്‍ ബെ​ഞ്ചാ​ണ് റ​ദ്ദാ​ക്കി​യ​ത്.

കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ അ​പ്പീ​ല്‍ അ​നു​വ​ദി​ച്ചു​കൊ​ണ്ടാ​ണ് വി​ധി. ഇ​തോ​ടെ കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കു​ന്ന​തി​ന് ര​ണ്ടു ഡോ​സു​ക​ള്‍ ത​മ്മി​ലു​ള്ള ഇ​ട​വേ​ള 84 ദി​വ​സ​മാ​യി​രി​ക്കും.

താ​ത്പ​ര്യ​മു​ള്ള​വ​ര്‍​ക്ക് 28ദി​വ​സ​ത്തി​ന് ശേ​ഷം ര​ണ്ടാ​മ​ത്തെ ഡോ​സ് സ്വീ​ക​രി​ക്കാ​മെ​ന്നാ​യി​രു​ന്നു സിം​ഗി​ള്‍ ബെ​ഞ്ച് ഉ​ത്ത​ര​വ്. കോ​വി​ന്‍ പോ​ര്‍​ട്ട​ലി​ല്‍ ആ​വ​ശ്യ​മാ​യ മാ​റ്റം വ​രു​ത്താ​നും കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നോ​ട് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.