സ​ന്ദീ​പിന്‍റെ കൊ​ല​പാ​ത​കം: ക്വട്ടേഷനോ? പ്രതികളിലൊരാൾക്കു കണ്ണൂർ ബന്ധം
സ​ന്ദീ​പിന്‍റെ കൊ​ല​പാ​ത​കം: ക്വട്ടേഷനോ? പ്രതികളിലൊരാൾക്കു കണ്ണൂർ ബന്ധം
Friday, December 3, 2021 9:56 AM IST
തി​രു​വ​ല്ല: സി​പി​എം തി​രു​വ​ല്ല പെ​രി​ങ്ങ​ര ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി പി.​ബി. സ​ന്ദീ​പ് കു​മാ​റി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ പി​ടി​യി​ലാ​യ​വ​ര്‍​ക്കു ക്വ​ട്ടേ​ഷ​ന്‍ സം​ഘ​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നു സൂ​ച​ന. പി​ടി​യി​ലാ​യ​വ​രി​ല്‍ ഫൈ​സി ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യാ​ണ്. ജി​ഷ്ണു ചാ​ത്ത​ങ്ക​രി സ്വ​ദേ​ശി​യും പ്ര​മോ​ദ് പാ​യി​പ്പാ​ട് സ്വ​ദേ​ശി​യും ന​ന്ദു വേ​ങ്ങ​ല്‍ സ്വ​ദേ​ശി​യു​മാ​ണ്.

ഇ​വ​രി​ല്‍ ജി​ഷ്ണു​വി​നും ന​ന്ദു​വി​നും മാ​ത്ര​മേ സ​ന്ദീ​പു​മാ​യി മു​ന്‍ പ​രി​ച​യ​മു​ള്ളൂ. ഇ​വ​രാ​ണ് രാ​ത്രി​യി​ല്‍ സ​ന്ദീ​പി​നെ അ​ന്വേ​ഷി​ച്ചെ​ത്തി​യ​തെ​ന്നും സം​ശ​യി​ക്കു​ന്നു. വേ​ങ്ങ​ല്‍ സ്വ​ദേ​ശി അ​ഭി​ക്കാ​യാ​ണ് തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​ത്.

ക​ണ്ണൂ​ര്‍ സ്വ​ദേ​ശി ഫൈ​സി നേ​ര​ത്തെ പ​ല കേ​സു​ക​ളി​ലും ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള​യാ​ണെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. സ​ന്ദീ​പിന്‍റെ കൊ​ല​പാ​ത​കം രാ​ഷ്‌ട്രീയ​ ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള​താ​ണോ​യെ​ന്ന​തു വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ന്നും ഡി​വൈ​എ​സ്പി രാ​ജ​പ്പ​ന്‍ റാ​വു​ത്ത​ര്‍ പ​റ​ഞ്ഞു.

പെ​രി​ങ്ങ​ര​യി​ലും തി​രു​വ​ല്ല​യി​ലും ശ​ക്ത​മാ​യ പോ​ലീ​സ് കാ​വ​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ര്‍. നി​ശാ​ന്തി​നി രാ​ത്രി​യി​ല്‍ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. കൂ​ടു​ത​ല്‍ പോ​ലീ​സി​നെ സ്ഥ​ല​ത്തേ​ക്കു നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. സ​ന്ദീ​പിന്‍റെ മൃ​ത​ദേ​ഹം തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ത്ത​ന്നെ പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്താ​നാ​ണ് തീ​രു​മാ​നം.

തു​ട​ര്‍ന്നു തി​രു​വ​ല്ല സി​പി​എം ഓ​ഫീ​സി​ലും പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലും പൊ​തു​ദ​ര്‍​ശ​ന​ത്തി​നു വ​യ്ക്കും. അ​ഞ്ചോ​ടെ സം​സ്‌​ക​രി​ക്കും. ഇ​തി​നു​ ശേ​ഷ​മേ പ്ര​തി​ക​ളു​മാ​യി തെ​ളി​വെ​ടു​പ്പ് ന​ട​ത്തുകയുള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.