ക​രി​യ​റി​ൽ 800 ഗോ​ൾ തി​ക​ച്ച് റൊ​ണാ​ൾ​ഡോ; ആ​രാ​ധ​ക​ർ കാ​ത്ത നി​മി​ഷം
ക​രി​യ​റി​ൽ 800 ഗോ​ൾ തി​ക​ച്ച് റൊ​ണാ​ൾ​ഡോ; ആ​രാ​ധ​ക​ർ കാ​ത്ത നി​മി​ഷം
Friday, December 3, 2021 8:29 AM IST
മാ​ഞ്ച​സ്റ്റ​ർ: ഫു​ട്ബോ​ൾ ക​രി​യ​റി​ൽ 800 ഗോ​ൾ തി​ക​ച്ച് സൂ​പ്പ​ർ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ. റൊ ​ണോ​യു​ടെ ഇ​ര​ട്ട​ഗോ​ൾ ക​രു​ത്തി​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് ആ​ഴ്സ​ണ​ലി​നെ തോ​ൽ​പ്പി​ച്ചു. ഓ​ൾ​ഡ് ട്രാ​ഫോ​ർ ഡി​ൽ ര​ണ്ടി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ൾ​ക്കാ​ണ് യു​ണൈ​റ്റ​ഡി​ന്‍റെ വി​ജ​യം.

ഫു​ട്ബോ​ൾ ച​രി​ത്ര​ത്തി​ൽ 800 ഗോ​ൾ തി​ക​യ്ക്കു​ന്ന ആ​ദ്യ താ​ര​മാ​ണ് 36 വ​യ​സു​കാ​ര​നാ​യ റൊ​ണാ​ൾ​ഡോ. 1095 മ​ത്സ​ര​ങ്ങ​ളി​ൽ 801 ഗോ​ളാ​ണ് റൊ​ണോ അ​ടി​ച്ചു​കൂ​ട്ടി​യ​ത്. എ​ന്നാ​ൽ അ​നൗ​ദ്യോ​ഗി​ക ക​ണ​ക്കു പു​സ്ത​ക​ത്തി​ൽ മു​ൻ ചെ​ക്-​ഓ​സ്ട്രി​യ​ൻ താ​രം ജോ​സ​ഫ് ബി​കാ​ൻ (805+ ഗോ​ളു ക​ൾ) മാ​ത്ര​മാ​ണ് റൊ​ണാ​ൾ​ഡോ​യ്ക്ക് മു​ന്നി​ലു​ള്ള​ത്.

നി​ല​വി​ൽ ക​ളി​ക്കു​ന്ന​വ​രി​ൽ പി​എ​സ്ജി​യു​ടെ അ​ർ​ജ​ന്‍റീ​ന താ​രം ല​യ​ണ​ൽ മെ​സി​യാ​ണ് ഈ ​പ​ട്ടി​ക​യി​ൽ ക്രി​സ്റ്റ്യാ​നോ​യ്ക്കു പി​ന്നി​ലു​ള്ള​ത്. ക്രി​സ്റ്റ്യാ​നോ​യെ​ക്കാ​ൾ ര​ണ്ട് വ​ർ​ഷം ചെ​റു​പ്പ​മാ​യ മെ​സി 947 മ​ത്സ​ര​ത്തി​ൽ 756 ഗോ​ളാ​ണ് പേ​രി​ലാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.