ഒ​മി​ക്രോ​ൺ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലും; കു​വൈ​റ്റ് അ​തീ​വ ജാ​ഗ്ര​ത​യി​ൽ
ഒ​മി​ക്രോ​ൺ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലും; കു​വൈ​റ്റ് അ​തീ​വ ജാ​ഗ്ര​ത​യി​ൽ
Friday, December 3, 2021 4:20 AM IST
കു​വൈ​റ്റ് സി​റ്റി: സൗ​ദി, യു​എ​ഇ എ​ന്നീ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ കൊ​റോ​ണ വൈ​റ​സി​ന്‍റെ ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ കു​വൈ​റ്റ് ജാ​ഗ്ര​ത ശ​ക്ത​മാ​ക്കി. ഒ​മി​ക്രോ​ൺ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പ​ട​രു​ന്ന​തും ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്കും എ​ത്തി​യ​തും കു​വൈ​റ്റ് അ​തി​ഗൗ​ര​വ​ത്തോ​ടെ​യാ​ണ് നി​രീ​ക്ഷി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം‌ കു​വൈ​റ്റി​ൽ ഇ​തു​വ​രെ ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് സ​ബാ​ഹ്‌ ഖാ​ലി​ദ്‌ അ​ൽ ഹ​മ​ദ് അ​സ​ബാ​ഹ് വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്ത് ആ​രോ​ഗ്യ​സാ​ഹ​ച​ര്യം ഏ​റെ മെ​ച്ച​പ്പെ​ട്ട​തും ആ​ശ്വാ​സം പ​ക​രു​ന്ന​തു​മാ​ണ്. ജി​സി​സി കൂ​ട്ടാ​യ്മ​യി​ലെ മ​റ്റു രാ​ജ്യ​ങ്ങ​ളി​ലെ ആ​രോ​ഗ്യ സാ​ഹ​ച​ര്യ​ങ്ങ​ളും മ​റ്റും സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​ക​യും പി​ന്തു​ട​രു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ന്നും സൈ​നി​ക ക്യാ​മ്പ് സ​ന്ദ​ർ​ശി​ച്ച ശേ​ഷം അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​മി​ക്രോ​ണ്‍ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​ദേ​ശ​ത്ത് നി​ന്നെ​ത്തു​ന്ന​വ​രു​ടെ യാ​ത്രാ​ച​രി​ത്രം ക​ര്‍​ശ​ന​മാ​യി പ​രി​ശോ​ധി​ക്കാ​ൻ കു​വൈ​റ്റ് വ്യോ​മ​യാ​ന വ​കു​പ്പി​ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഒ​മി​ക്രോ​ൺ റി​പ്പോ​ർ​ട്ട് ചെ​യ്ത രാ​ജ്യ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ പോ​യി​ട്ടു​ണ്ടെ​ങ്കി​ൽ പ്ര​ത്യേ​കം നി​രീ​ക്ഷി​ക്കു​ക​യും പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.