തി​രു​വ​ല്ല​യി​ൽ വെ​ള്ളി​യാ​ഴ്ച ഹ​ർ​ത്താ​ൽ
തി​രു​വ​ല്ല​യി​ൽ വെ​ള്ളി​യാ​ഴ്ച ഹ​ർ​ത്താ​ൽ
Thursday, December 2, 2021 11:41 PM IST
തി​രു​വ​ല്ല: സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് തി​രു​വ​ല്ല​യി​ൽ വെ​ള്ളി​യാ​ഴ്ച സി​പി​എം ഹ​ർ​ത്താ​ൽ. ന​ഗ​ര​സ​ഭ​യി​ലും പെ​രി​ങ്ങ​ര അ​ട​ക്കം അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​ണ് ഹ​ർ​ത്താ​ൽ.

രാ​വി​ലെ ആ​റു മു​ത​ൽ വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ. തി​രു​വ​ല്ല പെ​രി​ങ്ങ​ര ലോ​ക്ക​ൽ സെ​ക്ര​ട്ട​റി പി.​ബി. സ​ന്ദീ​പ് കു​മാ​റാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ മേ​പ്രാ​ലി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. ബൈ​ക്കി​ലെ​ത്തി​യ മൂ​ന്നം​ഗ​സം​ഘ​മാ​ണ് സ​ന്ദീ​പി​നെ ആ​ക്ര​മി​ച്ച​ത്.

ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​ന്ദീ​പി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മു​ൻ പ​ഞ്ചാ​യ​ത്ത് അം​ഗം കൂ​ടി​യാ​ണ് സ​ന്ദീ​പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.