തി​രു​വ​ന​ന്ത​പു​ര​ത്ത് കു​ട്ടി​ക​ൾ​ക്ക് 15-ാം വ​യ​സി​ലെ വാ​ക്സി​ന് പ​ക​രം ന​ൽ​കി​യ​ത് കോ​വി​ഷീ​ൽ​ഡ്
തി​രു​വ​ന​ന്ത​പു​ര​ത്ത് കു​ട്ടി​ക​ൾ​ക്ക് 15-ാം വ​യ​സി​ലെ വാ​ക്സി​ന് പ​ക​രം ന​ൽ​കി​യ​ത് കോ​വി​ഷീ​ൽ​ഡ്
Thursday, December 2, 2021 11:29 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് ര​ണ്ട് കു​ട്ടി​ക​ൾ​ക്ക് വാ​ക്സി​ൻ മാ​റി കു​ത്തി​വ​ച്ചു. 15-ാം വ​യ​സി​ൽ ന​ൽ​കേ​ണ്ട വാ​ക്സി​ന് പ​ക​രം കോ​വി​ഡ് വാ​ക്സി​നാ​യ കോ​വി​ഷീ​ൽ​ഡാ​ണ് ന​ൽ​കി​യ​ത്. ആ​ര്യ​നാ​ട് സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലാ​ണ് സം​ഭ​വം.

15-ാം വ​യ​സി​ൽ എ​ടു​ക്കേ​ണ്ട കു​ത്തി​വ​യ്പ്പി​ന് വേ​ണ്ടി​യാ​യി​രു​ന്നു കു​ട്ടി​ക​ൾ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​യ​ത്. കു​ത്തി​വ​യ്പ്പ് എ​ടു​ക്കു​ന്ന സ്ഥ​ലം മാ​റി കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ക്കു​ന്ന സ്ഥ​ല​ത്തേ​ക്കാ​ണ് കു​ട്ടി​ക​ൾ പോ​യ​തെ​ന്നാ​ണ് വി​വ​രം. തു​ട​ർ​ന്ന് ര​ണ്ടു​പേ​ർ​ക്കും കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ൻ കു​ത്തി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

കു​ട്ടി​ക​ൾ വീ​ട്ടി​ലെ​ത്തി ഇ​ക്കാ​ര്യം ര​ക്ഷി​താ​ക്ക​ളോ​ട് പ​റ​ഞ്ഞു. ശേ​ഷം ര​ക്ഷി​താ​ക്ക​ൾ ആ​ശു​പ​ത്രി​യി​ൽ എ​ത്തി അ​ന്വേ​ഷി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​വ​ർ​ക്ക് കോ​വി​ഡ് വാ​ക്സി​നാ​ണ് കു​ത്തി​വെ​ച്ച​തെ​ന്ന് ക​ണ്ടെ​ത്തി.

നി​ല​വി​ൽ കു​ട്ടി​ക​ളെ നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​വ​ർ​ക്ക് മ​റ്റു ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളൊ​ന്നും ഇ​ല്ലെ​ന്നാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.