രാ​ജ്യ​ത്ത് ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​ത് ഡോ​ക്ട​ർ​ക്ക്, സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള അ​ഞ്ച് പേ​ർ​ക്ക് കോ​വി​ഡ്
രാ​ജ്യ​ത്ത് ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​ത് ഡോ​ക്ട​ർ​ക്ക്, സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള അ​ഞ്ച് പേ​ർ​ക്ക് കോ​വി​ഡ്
Thursday, December 2, 2021 8:46 PM IST
ബംഗ​ളൂ​രു: രാ​ജ്യ​ത്ത് ഒ​മി​ക്രോ​ണ്‍ ആ​ശ​ങ്ക​ക​ൾ വ​ർ​ധി​ക്കു​ന്നു. ഇ​ന്ന് രാ​ജ്യ​ത്ത് ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച ര​ണ്ട് പേ​രി​ൽ ഒ​രാ​ൾ ബം​ഗ​ളൂ​രു​വി​ൽ​നി​ന്നു​ള്ള ഡോ​ക്ട​ർ ആ​യ​തോ​ടെ​യാ​ണ് ആ​ശ​ങ്ക​ൾ ഉ​ട​ലെ​ടു​ത്ത​ത്. ഡോ​ക്ട​റു​ടെ സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ള്ള അ​ഞ്ച് പേ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

ഇ​വ​രെ ഐ​സൊ​ലേ​റ്റ് ചെ​യ്യു​ക​യും സാ​ന്പി​ളു​ക​ൾ ജീ​നോം പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ക്കു​ക​യും ചെ​യ്തെ​ന്ന് ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ അ​റി​യി​ച്ചു. 66-ഉം 46-​ഉം വ​യ​സു​ള്ള ര​ണ്ടു പു​രു​ഷന്മാർ​ക്കാ​ണ് ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​താ​യി ഇന്ന് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ച​ത്.

ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച 46-കാ​ര​ൻ ബം​ഗ​ളൂ​രു​വി​ൽ​നി​ന്നു​ള്ള ഡോ​ക്ട​റാ​ണെ​ന്നും ഇ​ദ്ദേ​ഹം ര​ണ്ട് ഡോ​സ് വാ​ക്സി​നും സ്വീ​ക​രി​ച്ചി​രു​ന്നെ​ന്നും എ​ൻ​ഡി​ടി​വി റി​പ്പോ​ർ​ട്ട് ചെ​യ്തു. ന​വം​ബ​ർ 21-ന് ഡോക്ടർക്ക് പ​നി​യും ശ​രീ​ര​വേ​ദ​ന​യും അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പി​റ്റേ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ക്കു​ക​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

ഡോ​ക്ട​റു​ടെ സാ​ന്പി​ളു​ക​ൾ അ​ന്നു​ത​ന്നെ ജ​നി​ത​ക പരിശോധനയ്ക്ക് അ​യ​ച്ചു. തു​ട​ർ​ന്ന് മൂ​ന്നു​ദി​വ​സ​ത്തി​നു ശേ​ഷം ഇ​ദ്ദേ​ഹ​ത്തെ ഡി​സ്ചാ​ർ​ജ് ചെ​യ്യു​ക​യും ചെ​യ്തു. ഡോ​ക്ട​റു​ടെ പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ 13 പേ​രു​ണ്ടെ​ന്നും ദ്വി​തീ​യ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ 250-ൽ ​അ​ധി​കം പേ​രു​മു​ണ്ടെ​ന്നും ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച ര​ണ്ടാ​മ​ൻ 66 വ​യ​സു​ള്ള ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പൗ​ര​നാ​ണ്. കോ​വി​ഡ് നെ​ഗ​റ്റീ​വ് റി​പ്പോ​ർ​ട്ടു​മാ​യാ​ണ് ഇ​ദ്ദേ​ഹം ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്. കോ​വി​ഡ് വാ​ക്സി​ന്‍റെ ര​ണ്ടു ഡോ​സും ഇ​ദ്ദേ​ഹം സ്വീ​ക​രി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ത്യ​യി​ലെ​ത്തി​യ​തി​നു പി​ന്ന​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പോ​സി​റ്റീ​വ് ആ​ണെ​ന്ന് ക​ണ്ടെ​ത്തി.

തു​ട​ർ​ന്ന് ഇ​യാ​ളോ​ട് സെ​ൽ​ഫ് ഐ​സൊ​ലേ​ഷ​ന് നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു. ഒ​രാ​ഴ്ച​യ്ക്കു ശേ​ഷം ഇ​ദ്ദേ​ഹം ഒ​രു സ്വ​കാ​ര്യ ലാ​ബി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ചു. തു​ട​ർ​ന്ന് ഇ​യാ​ൾ ദു​ബാ​യി​ലേ​ക്ക് പോ​യി.

ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പൗ​ര​ന്‍റെ പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട 24 പേ​രു​ടെ​യും ദ്വി​തീ​യ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട 240 പേ​രു​ടെ​യും പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.