മു​ല്ല​പ്പെ​രി​യാ​റി​ല്‍ ഏ​ഴ് ഷ​ട്ട​ർ തു​റ​ന്നു; 2944.77 ഘ​ന​യ​ടി വെ​ള്ളം പു​റ​ത്തേ​ക്ക്
മു​ല്ല​പ്പെ​രി​യാ​റി​ല്‍ ഏ​ഴ് ഷ​ട്ട​ർ തു​റ​ന്നു; 2944.77 ഘ​ന​യ​ടി വെ​ള്ളം പു​റ​ത്തേ​ക്ക്
Thursday, December 2, 2021 6:57 PM IST
ഇ​ടു​ക്കി: ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ല്ല​പ്പെ​രി​യാ​ര്‍ ഡാ​മി​ന്‍റെ ഏ​ഴ് ഷ​ട്ട​റു​ക​ള്‍ തു​റ​ന്നു. പെ​രി​യാ​ര്‍ തീ​ര​ത്തു​ള്ള​വ​ര്‍​ക്ക് ജാ​ഗ്ര​താ നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. 2944.77 ഘ​ന​യ​ടി വെ​ള്ള​മാ​ണ് സ്പി​ല്‍​വേ വ​ഴി പു​റ​ത്തേ​ക്ക് ഒ​ഴു​ക്കു​ന്ന​ത്.

യാ​തൊ​രു മു​ന്ന​റി​യി​പ്പു​മി​ല്ലാ​തെ ബു​ധ​നാ​ഴ്ച അ​ർ​ധ​രാ​ത്രി​യി​ൽ മു​ല്ല​പ്പെ​രി​യാ​ർ സ്പി​ൽ​വേ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി 8,000 ഘ​ന​യ​ടി​യി​ല​ധി​കം വെ​ള്ളം ത​മി​ഴ്നാ​ട് പെ​രി​യാ​റി​ലേ​ക്ക് ഒ​ഴു​ക്കി​യ​ത് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു. പു​ല​ർ​ച്ചെ ര​ണ്ട​ര​യ്ക്കാ​ണ് ത​മി​ഴ്നാ​ട് എ​ട്ട് ഷ​ട്ട​റു​ക​ൾ 60 സെ​ന്‍റി​മീ​റ്റ​ർ വീ​തം ഉ​യ​ർ​ത്തി വെ​ള്ളം തു​റ​ന്നു​വി​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.