സ​മ​സ്ത​യെ മാ​നി​ക്കു​ന്നു: മോസ്കിലെ പ്ര​തി​ഷേ​ധ​ത്തി​ൽ​നി​ന്ന് പി​ൻ​മാ​റി ലീ​ഗ്
സ​മ​സ്ത​യെ മാ​നി​ക്കു​ന്നു: മോസ്കിലെ പ്ര​തി​ഷേ​ധ​ത്തി​ൽ​നി​ന്ന് പി​ൻ​മാ​റി ലീ​ഗ്
Thursday, December 2, 2021 2:09 PM IST
കോ​ഴി​ക്കോ​ട്: വ​ഖ​ഫ് നി​യ​മ​ന​ങ്ങ​ൾ പി​എ​സ്‌​സി​ക്ക് വി​ട്ട​തി​ൽ മോസ്കുകളിൽ പ്ര​തി​ഷേ​ധം വേ​ണ​മെ​ന്ന തീ​രു​മാ​ന​ത്തി​ൽ​നി​ന്ന് പി​ൻ​മാ​റി മു​സ്‌​ലിം ലീ​ഗ്. മോസ്കുകളിൽ പ്ര​തി​ഷേ​ധം വേ​ണ്ടെ​ന്ന സ​മ​സ്ത​യു​ടെ തീ​രു​മാ​ന​ത്തെ മാ​നി​ക്കു​ന്നു​വെ​ന്ന് ലീ​ഗ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം പാ​ണ​ക്കാ​ട് സാ​ദി​ഖ് അ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

അ​തേ​സ​മ​യം, വി​ഷ​യ​ത്തെ രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കാ​നാ​ണ് ചി​ല​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും സാ​ദി​ഖലി തങ്ങൾ പ​റ​ഞ്ഞു. സ​ര്‍​ക്കാ​ര്‍ തെ​റ്റ് തി​രു​ത്തു​ക​യാ​ണ് വേ​ണ്ട​ത്. ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ കൂ​ടി​യാ​ലോ​ച​ന​ക​ൾ വേ​ണ​മെ​ന്നും സാ​ദി​ഖ​ലി ത​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

വ​ഖ​ഫ് നി​യ​മ​ന​ങ്ങ​ൾ പി​എ​സ്‌​സി​ക്ക് വി​ട്ട​തി​ൽ മോസ്കുകളിൽ പ്ര​തി​ഷേ​ധം വേ​ണ്ടെ​ന്നാ​ണ് സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ല്‍ ഉ​ല​മ അ​ധ്യ​ക്ഷ​ന്‍ ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ രാ​വി​ലെ വ്യ​ക്ത​മാ​ക്കി​യ​ത്. വ​ഖ​ഫ് നി​യ​മ​ന​ങ്ങ​ൾ പി​എ​സ്‌​സി​ക്ക് വി​ട്ട​തി​ൽ പ്ര​തി​ഷേ​ധ​മു​ണ്ട്. എ​ന്നാ​ൽ ഇ​തി​ന്‍റെ പേ​രി​ൽ പ​ള്ളി​ക​ളി​ൽ പ്ര​തി​ഷേ​ധം വേ​ണ്ട. മോസ്ക് ആ​ദ​രി​ക്ക​പ്പെ​ടേ​ണ്ട സ്ഥ​ല​മാ​ണ്.

പ്ര​കോ​പ​ന​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ അ​വി​ടെ ഉ​ണ്ടാ​ക​രു​ത്. പ​ല​രും കു​ഴ​പ്പ​മു​ണ്ടാ​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഉ​ത്ത​ര​വാ​ദി​ത്വം സ​മ​സ്ത​യ്ക്കാ​കു​മെ​ന്നും ജി​ഫ്രി ത​ങ്ങ​ൾ പ​റ​ഞ്ഞു. വ​ഖ​ഫ് നി​യ​മ​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി ഫോ​ണി​ല്‍ വി​ളി​ച്ചെ​ന്ന് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ള്‍ പ​റ​ഞ്ഞു. സ​മ​സ്‌​ത​ക്കു​ള്ള എ​തി​ര്‍​പ്പ് സം​ബ​ന്ധി​ച്ച് കൂ​ടി​യാ​ലോ​ചി​ക്കാ​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചി​ട്ടു​ണ്ട്. പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ മാ​ത്രം മ​റ്റു പ്ര​തി​ഷേ​ധ​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കാ​മെ​ന്നും ത​ങ്ങ​ൾ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.