ഒ​മി​ക്രോ​ൺ: കേ​ന്ദ്രം സം​സ്ഥാ​ന​ങ്ങ​ളു​ടെ യോ​ഗം വി​ളി​ച്ചു
ഒ​മി​ക്രോ​ൺ: കേ​ന്ദ്രം സം​സ്ഥാ​ന​ങ്ങ​ളു​ടെ യോ​ഗം വി​ളി​ച്ചു
Thursday, December 2, 2021 10:32 AM IST
ന്യൂ​ഡ​ൽ​ഹി: പു​തി​യ കോ​വി​ഡ് വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ൺ ഭീ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ യോ​ഗം വി​ളി​ച്ചു. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി മ​ൻ​സു​ഖ് മാ​ണ്ഡ​വ്യ​യാ​ണ് യോ​ഗം വി​ളി​ച്ച​ത്. ഓ​ൺ​ലൈ​നാ​യി​ട്ടാ​ണ് യോ​ഗം ചേ​രു​ക.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ഒ​മി​ക്രോ​ൺ വ്യാ​പ​ക​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും തു​റ​മു​ഖ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കാ​നും കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. യോഗത്തിൽ വിമാനത്താവളങ്ങളിലെ പരിശോധനയും വിലയിരുത്തും.

അതേസമയം, ഒ​മി​ക്രോ​ണ്‍ വൈ​റ​സി​ന്‍റെ വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് ഇ​ന്ത്യ പി​ൻ​വ​ലി​ക്കി​ല്ലെന്നാണ് റിപ്പോർട്ടുകൾ. ഈ ​മാ​സം പ​കു​തി​യോ​ടെ അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​നാ​യി​രു​ന്നു നീ​ക്കം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.